Talento Connect
-A A A+
19June 2025
KTAP District Level Inauguration
  • District Panchayath Hall

18June 2025
Documentation Camp for NRLM Quarterly Journal | June 18 - 21
  • Snehitha Office, Kollam

A non residential camp was held after forming a team of 5 - 4 IBCB Technical experts and PR Intern for the documentation of Kollam District Kudumbashre's best practices for NRLM Quarterly Journal. Various stories that covered the success of ME Units and the proper functioning of CDSs were collected. 5 stories were finalised and submitted to the NRLM Team.

 

Sasthamcotta Model CDS, Ayappa Catering Unit, Krishnanjali Coconut shell crafts, Sunlight LED Light Bulb Unit, Vaighari cultural troupe were the five sunjects whose stories were submitted 

18June 2025
Onakkani Nirappolima Project In Progress
  • Kollam District

ഓണക്കനി - നിറപ്പൊലിമ പദ്ധതികൾ 

വിഷരഹിത ഓണക്കാലം സമ്മാനിക്കാൻ കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ. 

ഓണക്കാലത്തിന് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷൻ ഓണക്കനി - നിറപൊലിമ പദ്ധതികൾ സിഡിഎസുകളികായി നിർവഹിക്കുന്നു. ഓണക്കനി പദ്ധതി മുഖേന 1519.6 ഏക്കറിൽ പച്ചക്കറി കൃഷിയും നിറപ്പൊലിമ പദ്ധതി മുഖേന 111.9 ഏക്കറിൽ പൂകൃഷിയും നടത്തും.  കേരളത്തിൻ്റെ ദേശിയോത്സവത്തിന് മാറ്റ് കൂട്ടാൻ കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകളുടെ വിഷരഹിത കാർഷിക വിളവുകൾ പൊതുജനത്തിന് ലഭ്യമാക്കുന്ന രീതിയിൽ വിപണിയിൽ ഇറക്കും. ഇതിനുഭാഗമായി കുടുംബശ്രീ ഓണ ചന്തകളും വിപണന മേളകളും സംഘടിപ്പിക്കും. അഗ്രി കിയോസ്കിലൂടെയും ഇത് ലഭ്യമാക്കാം. ഇതിലൂടെ ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നു.

 

 

16June 2025
ISO Certification - General Orientation for CDS Chairpersons and Member Secretaries
  • Kollam District

കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ - സിഡിഎസ് ഓഫീസുകൾക്ക് ഐ എസ് ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്നതിനുള്ള ജനറൽ ഓറിയൻ്റേഷൻ കലക്ടറേറ്റിലെ ആത്മ ട്രെയിനിംഗ് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ ഐ എസ് ഒ മാനേജർ ശ്രീമതി ഗായത്രി ദേവി പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ, അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രതീഷ് കുമാർ ആർ എന്നിവർ സന്നിഹിരായിരുന്നു, സിഡിഎസ് ചെയർപേഴ്സൺമാർ, മെമ്പർ സെക്രട്ടറിമാർ,ബ്ലോക്ക് കോ ഓർഡിനേറ്റർമാർ, സിഡിഎസ് അക്കൗണ്ടൻ്റ് മാർ എന്നിവർ പങ്കെടുത്തു.

17June 2025
Block Plan Review Meetings at Sasthamcotta and Chittumala
  • Sasthamcotta, Chittumala

Block Review Meetings were held at Sasthamcotta and Chittumala Blocks led by the Kudumbashree District Mission Staff.

13June 2025
Block Plan Review Meetings at Oachira and Chavara
  • Kollam

Block Level Plan Review Meetings were simultaneously held at Oachira and Chavara Blocks

12June 2025
Karunagapally Gender Resource Centre Inauguration
  • Karunagapally, Kollam

കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിൽ കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻറിന് തുടക്കമായി

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ കുടുംബശ്രീയുടെ ജെൻഡർ റിസോഴ്സ് സെൻറർ ബഹു മുൻസിപ്പാലിറ്റി ചെയർമാൻ പടിപ്പുരയിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അൻപത്തിയഞ്ചാമത്തെ ജെൻഡർ റിസോഴ്സ് സെൻ്ററാണ് കരുനാഗപ്പള്ളി കുടുംബശ്രീ സിഡിഎസിൽ ഉദ്ഘാടനം ചെയ്തത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ ചെറുക്കുന്നതിനും ശിശു സ്ത്രീ വയോജന സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുന്നതിനുള്ള അവബോധ പരിശീലനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകൽ, കൗൺസലിംഗ്, വരുമാനദായക പ്രവർത്തനങ്ങൾ, നിയമസഹായം നൽകൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാനമാണ് ജെൻഡർ റിസോഴ്സ് സെൻറർ. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ജി ആർ സി കൗൺസിലറുടെ സേവനം ലഭ്യമാക്കുന്നു.

കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻ ഷീബ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദുലേഖ എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ എഫ് എൻ എച്ച് ഡബ്ല്യു പ്രോഗ്രാം മാനേജർ ബീന ആർ പദ്ധതി വിശദീകരണം നടത്തി.നഗരസഭ സെക്രട്ടറി സന്ദീപ് കുമാർ, മെമ്പർ സെക്രട്ടറി സുചിത്ര, കുടുംബശ്രീ സിറ്റിമിഷൻ മാനേജർ ദീപ്ര.കെ.പ്രഭാകർ, സ്നേഹിത സർവ്വീസ് പ്രൊവൈഡർ ധന്യ ഡി എന്നിവർ ആശംസ പ്രസംഗം നടത്തി. കമ്മ്യൂണിറ്റി കൗൺസിലർ ഫസീല എസ്സ് നന്ദി രേഖപ്പെടുത്തി. കുടുംബശ്രീ പ്രവർത്തകർ, സിഡിഎസ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

11June 2025
DDU GKY Review Meeting and Workshop
  • ATMA Hall, Collectorate, Kollam

ജില്ലാ തല കുടുംബശ്രീ ഡിഡിയു ജികെവൈ സി ആർ പി റിവ്യൂ മീറ്റിങ്ങും ശില്പശാലയും സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല ഡിഡിയു ജികെവൈ സി ആർ പി റിവ്യൂ മീറ്റിംഗ് സംഘടിപ്പിച്ചു. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി അനീസ എ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ, സംസ്ഥാന മിഷൻ പ്രോഗ്രാം മാനേജർ ശ്രീ മുഹമ്മദ് ഷമീം എൻ, ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ അരുൺ ദാസ് ഡി എസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് കോഓർഡിനേറ്റർമാർ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബ്ലോക്ക് തല പ്രവർത്തനനേട്ടങ്ങളും ഈ വർഷത്തെ ബ്ലോക്ക് ആക്ഷൻ പ്ലാനും വിശദീകരിച്ചു. മീറ്റിംഗിന് ശേഷം RSETI ഫാക്കൽറ്റി ശ്രീ ചാരുദത്തൻ പരിശീലനത്തിന് നേതൃത്വം നൽകി

10June 2025
Block Plan Review Meeting at Anchal and Chadayamangalam
  • Kollam

Block level Plan Review Meetings were held simultaneously at Anchal and Chadayamangalam, led by the District Mission Staff. 

5June 2025
World Environment Day Kudumbashree Activities
  • Kollam

ലോക പരിസ്ഥതിദിനം ആചരിച്ച് കുടുംബശ്രീ

 കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം പരിസ്ഥിതി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ ജനപ്രതിനിധികളുടെ സഹകരണത്തോടെ ഉദ്ഘാടന കർമ്മങ്ങളും തൈ നടുന്നതും ജില്ലയിലെ 11 ബ്ലോക്കുകളിലെ സിഡിഎസുകളിൽ വിപുലമായ രീതിയിൽ നടത്തി. പരിപാടികൾക്ക് മുന്നോടിയായി പരിസ്ഥിതി സന്ദേശയാത്രയ്ക്കും ജനപങ്കാളിത്തം ഉറപ്പാക്കി കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ നേതൃത്വം നൽകി. പച്ചക്കറി തൈകൾ, വൃക്ഷത്തൈകൾ തുടങ്ങിയവ കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കൂട്ടുത്തരവാദിത്ത കാർഷിക സംഘങ്ങൾക്കും വിതരണം ചെയ്തു.

ശാസ്താംകോട്ട ബ്ലോക്കിലെ കുന്നത്തൂർ സിഡിഎസ് ചെയർപേഴ്‌സന് കൃഷി ഓഫീസർ തൈകൾ കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു. പത്തനാപുരം ബ്ലോക്കിൽ പത്തനാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ നിന്നും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പച്ചക്കറി തൈകളും ചെണ്ടുമല്ലി തൈകളും ജെ എൽ ജി (കൂട്ടുത്തരവാദിത്ത കാർഷികസംഘം) അംഗങ്ങൾക്ക് നൽകി. ഇത്തിക്കര ബ്ലോക്കിൽ ആദിച്ചനല്ലൂർ സിഡിഎസ് കുടുംബശ്രീ കർഷകർക്ക് പച്ചക്കറി തൈ വിതരണം നടത്തി. ചിറക്കര സി ഡി എസ് വൃക്ഷത്തൈ നടീൽ, പരിസ്ഥിതി സന്ദേശയാത്ര എന്നിവ സംഘടിപ്പിച്ചു. ചാത്തന്നൂർ സിഡിഎസ് ജെ എൽ ജി കർഷകർക്ക് "ശാസ്ത്രീയമായ പച്ചക്കറികൃഷിയും ഓണക്കാല പൂ കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ(ഹോർട്ടികൾച്ചർ) ഡോ സരോജ് കുമാർ പരിശീലനം നടത്തി കൊട്ടാരക്കര ബ്ലോക്ക് എഴുകോൺ സിഡിഎസിൽ ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾക്ക് സസ്യ പോഷണവും, മണ്ണ് ആരോഗ്യവും എന്ന വിഷയത്തിൽ സി റ്റി സി ആർ ഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ ആശ, കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ സരോജ് കുമാർ എന്നിവർ ക്ലാസ്സ് എടുത്തു. അഞ്ചൽ ബ്ലോക്കിലെ അലയമൺ അഞ്ചിൽ സിഡിഎസ് കുളിൽ ബഡ്‌സ് വിദ്യാർത്ഥികളെയും ഒപ്പം നിർത്തി തൈ നടീൽ തുടങ്ങിയ പരിസ്ഥിതി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

ഓച്ചിറ ബ്ലോക്ക് ഓച്ചിറ സി ഡി എസിൽ അഗ്രി സി ആർ പി തങ്കമണി ആനന്ദൻ, സിഡിഎസ് മെമ്പർ പുഷ്പ എന്നിവർ സ്കൂളിലേക്ക് പച്ചക്കറി തൈ വിതരണം നടത്തി തൈ നട്ടു.കൂടാതെ കുടുംബശ്രീ സിഡിഎസുകൾ പഞ്ചായത്തിലെ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച കർഷകർക്ക് ആദരവ് നൽകുകയും ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺമാർ, സിഡിഎസ് അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് കോർഡിനേറ്റർമാർമാർ, അഗ്രി സി ആർ പി മാർ എന്നിവർ നേതൃത്വം നൽകി.

4June 2025
District Level Plan Review Meeting
  • Kollam

A District Level Plan Review Meeting was held on June 4, 2025. It was presided by the District Mission Coordinator and attended by Chairpersons, Member Secretaries, Accountants, Block Coordinators, Assistant District Mission Coordinators, District Program Managers and so on.

5June 2025
World Milk Day Celebrations
  • Kollam

കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീര ദിനം ആചരിച്ചു

 കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സിഡിഎസുകളിലായി ലോക ക്ഷീര ദിനം ആചരിച്ചു. പതിനൊന്ന് ബ്ലോക്കുകളിലെ അറുപതോളം സിഡിഎസുളിൽ പരിപാടികൾ സംഘടിപ്പിച്ചു. പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി കുടുംബശ്രീയുടെ മൃഗസംരക്ഷണ വിഭാഗം മുഖേന സിഡിഎസുകൾ നടത്തിയ ക്ഷീരദിന പരിപാടികൾ വിജയകരമായി നടന്നു. സിഡിഎസിൻ്റെ നേതൃത്വത്തിൽ അങ്കണവാടികളിൽ പാൽ വിതരണം നടത്തുകയും, കുടുംബശ്രീ അംഗങ്ങൾക്ക് പാലിൻ്റെ പ്രാധാന്യത്തെകുറിച്ച് ബോധവൽക്കരണ ക്ലാസുകൾ ഫാം ലൈവ് ലിഹുഡ് സി ആർ പി മാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ സിഡിഎസ് പരിധിയിലുള്ള ബഡ്‌സ് സ്കൂൾ, ബഡ്‌സ് പുനരധിവാസ കേന്ദ്രം എന്നിവയുമായി ചേർന്ന് പാൽ, പായസ വിതരണം നടത്തുകയും ചെയ്തു

കുടുംബശ്രീ ബാലസഭാ കുട്ടികൾക്കായി ക്ഷീര ദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങളും നടത്തി. പരിപാടികൾക്കൊപ്പം സിഡിഎസുകളിലായി വിവിധ കുടുംബശ്രീ സംരംഭ യൂണിറ്റുകൾ പാൽ ഉല്പാദനങ്ങളുടെ പ്രദർശന വിപണമേളയും ഒരുക്കി.

3June 2025
Unarv Campaign First Ohase
  • Women's ITI, Mulankadakam

കുടുംബശ്രീ ഉണർവ് ക്യാമ്പയിന് തുടക്കമായി

 

കൊല്ലം: കുടുംബശ്രീ കൊല്ലം ജില്ലാ മിഷനും കൊല്ലം ഗവൺമെൻറ് വനിത ഐ.ടി.ഐ യും സംയുക്തമായി ഉണർവ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മനസ്സും ആരോഗ്യവും എന്ന വിഷയത്തിൽ അവബോധം നൽകുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

 

ബഹു കൊല്ലം കോർപ്പറേഷൻ മേയർ ഹണി ബെഞ്ചമിൻ ഉണർവ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൾ രജനി വി അധ്യക്ഷത വഹിച്ചു.

 

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽചന്ദ്രൻ ആർ മുഖ്യ പ്രഭാഷണം നടത്തി. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രതീഷ് കുമാർ ആർ, ട്രെയിനീസ് അഡ്വൈസർ ലേഖ, എൻ എസ് പ്രോഗ്രാം കോർഡിനേറ്റർ സൂര്യ, സീനിയർ സൂപ്രണ്ട് താഹീർ എസ് എസ്, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർമാരായ സുനിൽ ലാൽ എസ്, ബുഷ്റ ബീഗം എന്നിവർ ആശംസകൾ പറഞ്ഞു. കുടുംബശ്രീ ജെൻഡർ വിഭാഗം ജില്ലാ പ്രോഗ്രാം മാനേജർ ബീന ആർ, സ്നേഹിത കൗൺസിലർ നിഷി വസന്ത്, കമ്മ്യൂണിറ്റി കൗൺസിലർ രൂപിക എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്ലാസിൽ ഐടിഐ യിലെ 546 കുട്ടികൾ പങ്കെടുത്തു.

 

ആരോഗ്യത്തിന്റെ കാര്യത്തിൽ ശാരീരിക ആരോഗ്യത്തിന് മുൻഗണ നൽകുന്ന പ്രവണത സമൂഹത്തിൽ കണ്ടുവരുന്നു. എന്നാൽ മാനസിക ആരോഗ്യത്തിന് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. മനുഷ്യൻ ജീവിതത്തിൽ അടിയന്തര ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഒരു കൗൺസിലറുടെയോ, സൈക്കോളജിസ്റ്റിന്റെയോ, സൈക്യാട്രിസ്ട്രിൻ്റെയോ സഹായം സമീപിക്കുന്നതിനെ പറ്റി ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. കുട്ടികളിലെ വളർച്ചയ്ക്കും വികാസത്തിനും ഭാഗമായി അവരിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും അതിനാവശ്യമായ അവബോധം നൽകേണ്ടതും അനിവാര്യമാണ്. മാനസിക ആരോഗ്യവും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധവും യുവതലമുറയിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ കുടുംബശ്രീ സ്നേഹിതാ ജൻഡർ ഹെൽത്ത് ഡെസ്റ്റ് സംഘടിപ്പിക്കുന്നതാണ് ക്യാമ്പയിൻ. ജൂൺ 3,4,5 തീയതികളിലായി മൂന്ന് ബാച്ചുകളിൽ പരിശീലനം നൽകുന്നു.

2June 2025
Buds Institutions - Entrance Ceremony - District Level
  • Panayam BRC

'കരുതലിന്റെ ജാലകം തുറന്ന് കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങൾ*

കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് പ്രവേശനോത്സവം

കൊല്ലം: ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ ബഡ്സ് സ്ഥാപനങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പനയം സ്നേഹവീട് പുനരധിവാസ കേന്ദ്രത്തിൽ ജില്ലാ തല ബഡ്‌സ് പ്രവേശനോത്സവം ബഹു എം എൽ എ എം മുകേഷ് ഉദ്ഘാടനം ചെയ്തു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രാജശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അനീസ് എ, കുടുംബശ്രീ സംസ്ഥാന മിഷൻ എഫ് എൻ എച്ച് ഡബ്ല്യൂ എസ് എ പി എം കൃഷ്ണകുമാരി,

വൈസ് പ്രസിഡന്റ് ജിജി രമേശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, ബഡ്സ് അധ്യാപകർ, ബ്ലോക്ക് കോ കോർഡിനേറ്റർ കനകദാസ് എന്നിവർ സംസാരിച്ചു. പനയം സിഡിഎസ് ചെയർപേഴ്‌സൺ ആഷ കുമാരി നന്ദി രേഖപ്പെടുത്തി. കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ, സിഡിഎസ്

അംഗങ്ങൾ, കുടുംബശ്രീ ബാലസഭ കുട്ടികൾ ആർ പി മാർ എന്നിവരും സന്നിഹിതരായിരുന്നു.

പൂർണമായും ഹരിത ചട്ടം പാലിച്ചായിരുന്നു ഒരുക്കങ്ങൾ. പനയം ഹരിത കർമ്മ സേനയുടെ പരിശ്രമവും ഇതിന് പിന്നിലുണ്ട്. ഓല മേഞ്ഞ സ്വാഗത ബോർഡ് മുതൽ ബഡ്‌സ് പരിശീലനാർത്ഥികൾക്ക് ആവശ്യമായ പഠന വസ്തുക്കളുടെ വിതരണം, പ്രവേശനോത്സവ അലങ്കാരങ്ങൾ എന്നിവയിൽ രക്ഷിതാക്കളുടെയും, കുടുംബശ്രീ സിഡിഎസ് അംഗങ്ങളുടെയും, ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ കാണാം.

കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയോജിച്ച് നടത്തുന്നതാണ് ബഡ്‌സ് സ്കൂളുകളും പുനരധിവാസ കേന്ദ്രങ്ങളും. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർക്ക് മാനസിക വികാസം സാധ്യമാക്കുന്നതിനും കരുതലും ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബഡ്‌സ് സ്ഥാപനങ്ങൾ ആരംഭിച്ചത്.

സവിശേഷ വിദ്യാഭ്യാസത്തിന് പുറമെ, ഈ സ്ഥാപനങ്ങളിലൂടെ പരിശീലനാർത്ഥികൾക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴിൽ പരിശീലനം എന്നിവയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നു. കൂടാതെ കലാകായിക കഴിവുകൾ പരിപ്പോഷിപ്പിക്കാനും ബഡ്സ് സ്ഥാപനങ്ങൾ വഴിയൊരുക്കുന്നു.

മാനേജ്‌മെന്റ് സമിതി മെമ്പർ കെ ജി തോമസ്, ഡോ ജോർജ് വർഗീസ് (കായൽവാരത്ത് ആയുർവേദ ഹോസ്പിറ്റൽ), പമ്പാരി വാർഡ് അക്ഷര കുടുംബശ്രീ യൂണിറ്റ്, ഡി വൈ എഫ് ഐ പ്രവർത്തകർ, വാർഡ് മെമ്പർ വിജയകുമാർ എന്നിവർ ബഡ്‌സ് സ്ഥാപനങ്ങൾക്കാവശ്യമായ ബുക്കുകൾ, യൂണിഫോം തുണി തുടങ്ങിയവയ്ക്ക് സ്പോൺസർഷിപ്പ് നൽകി.

2025 ജൂൺ 2 നു സംസ്ഥാനത്തുടനീളമുള്ള എല്ലാ ബഡ്സ് സ്ഥാപങ്ങളും പുതിയ വർഷത്തെ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. ജില്ലയിൽ പ്രവർത്തിക്കുന്ന 36 ബഡ്‌സ് സ്ഥാപനങ്ങളിൽ പൊയ്ക വിദ്യാലയങ്ങൾക്കൊപ്പം പ്രവേശനോത്സവം ആഘോഷമായി നടത്തി. കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബഡ്‌സ് സ്ഥാപനങ്ങളിലും വിപുലമായ രീതിയിൽ ബഡ്‌സ് കുട്ടികൾ, ബാലസഭഅംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കലാപരിപാടികൾ അരങ്ങേറി.

30May 2025
District Mission Staff Plan Review Meeting
  • CITU Hall, Kollam

Plan Review Meeting was held for District Mission Staff, led by District Mission Coordinator. It was attended by Assistant District Mission Coordinators, District Program Managers and Block Coordinators.