'തില്ലാന' സംസ്ഥാന ബഡ്സ് കലോത്സവം മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംസ്ഥാനകലോത്സവം 'തില്ലാന'യുടെ ഔദ്യോഗിക ഉദ്ഘാടനം കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഇന്ന് വൈകുന്നേരം സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിന് കുടുംബശ്രീ സംഘടിപ്പിക്കുന്ന ബഡ്‌സ് കലോത്സവങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി പ്രസന്ന ഏണസ്റ്റ് ചടങ്ങില്‍ അധ്യക്ഷയായി. ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ തിരുനെല്ലി ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അജു വി.ജെ, കൊല്ലം നഗരസഭയിലെ അമ്പാടി ബാലസഭാംഗമായ ശ്രുതി സാന്ദ്ര എന്നിവര്‍ക്കുള്ള കുടുംബശ്രീയുടെ ആദരമായി മൊമന്റോയും ധനമന്ത്രി സമ്മാനിച്ചു. ശ്രീ. എം. മുകേഷ് എം.എല്‍. സ്വാഗതം ആശംസിച്ചു. സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം ശ്രീ. എം.നൗഷാദ് എം.എല്‍.എ ധനമന്ത്രിക്ക് നല്‍കി നിര്‍വഹിച്ചു. ബഡ്‌സ് തീം ഉല്‍പന്ന വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ ഗോപന്‍ നിര്‍വഹിച്ചു.
സാധാരണക്കാരായ കുട്ടികള്‍ക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ബഡ്‌സ് കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വലിയ അവസരമാണ് കൈവരുന്നതെന്നും പദ്ധതി വിശദീകരണത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. എച്ച്. ദിനേശന്‍ ഐ.എ.എസ് പറഞ്ഞു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്.ജയന്‍, എ.കെ സവാദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍. ആര്‍ കൃതജ്ഞത അറിയിച്ചു
കെഎസ്എഫ്ഇ കൊല്ലം കോ ർപറേഷന്റെ അധീനതയിൽ ഉള്ള ബോധിനി ബഡ്‌സ് സ്കൂളിന് നൽകിയ ബസിൻ്റെ ഫ്ലാഗ് ഓഫ് കെഎസ്എഫ്ഇ ചെയർ മാൻ കെ വരദരാജൻ നിർവഹിച്ചു. മേയർ പ്രസന്ന എണസ്റ്റ് അധ്യക്ഷയായി.
ഡെപ്യൂട്ടി മേയർ കൊല്ലം മധു സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ കൊല്ലം മധു സിഎസ്ആർ ഫണ്ടിൽനിന്ന് 19.54ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്.
സംസ്ഥാന ബഡ്സ് കലോത്സവം തില്ലാന : പ്രസ് മീറ്റ് സംഘടിപ്പിച്ചു
2025 ജനുവരി 9, 10 തീയതികളിലായി കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ 6ാമത് സംസ്ഥാന ബഡ്സ് കലോത്സവം തില്ലാന ആശ്രാമം ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ 5 വേദികളിലായി സംഘടിപ്പിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ 378 സ്ഥാപനങ്ങളിലായി 13,081 വിദ്യാർഥികൾ പരിശീലനം നേടിവരുന്നു. കലോത്സവത്തിൻ്റെ പ്രചാരണത്തോടനുബന്ധിച്ച് ജനുവരി 7ാം തീയതി കൊല്ലം പ്രസ് ക്ലബ്ബിൽ പ്രസ് മീറ്റ് സംഘടിപ്പിച്ചു. മീറ്റിങ്ങിന് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ കലോത്സവത്തോടനുബന്ധിച്ച വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ, എ ഡി എം സി ശ്രീമതി അനീസ എ, എ ഡി എം സി ശ്രീ രതീഷ് ആർ, സാമൂഹിക വികസന ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സിന്ധുഷ എന്നിവരും സന്നിഹിതരായിരുന്നു. പ്രസ് മീറ്റിന് സമ്മേളിച്ച മീഡിയ പ്രവർത്തകർക്ക് പ്രോഗ്രാം നോട്ടീസ് നൽകുകയും ചെയ്തു.
സംസ്ഥാന ബഡ്സ് കലോത്സവം തില്ലാനയുടെ പ്രചാരണാർഥം ബ്ലോക്ക് തലത്തിൽ നടത്തുന്ന വിളംബര ഘോഷയാത്ര പുരോഗമിക്കുന്നു..
സംസ്ഥാന ബഡ്സ് കലോത്സവം തില്ലാനയുടെ പ്രചാരണാർഥം സിഡിഎസ്സുകളിൽ സംഘടിപ്പിച്ച പ്രചാരണം പൂർത്തിയായി.
State Buds Kalolsavam Sub committee for Media & Publicity held a discussion at District office to create and curate content for social media promotion and reels making
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ, ചടയമംഗലം എം ഈ ആർ സി യുടെ നേതൃത്വത്തിൽ 2024 ഡിസംബർ 30 , 31 തീയതികളിലായി ചടയമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എതിർവശം സംഘടിപ്പിച്ച ന്യൂ ഇയർ വിപണനമേള ചടയമംഗലം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
' തില്ലാന ' 6ാമത് സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ സബ് കമ്മിറ്റി യോഗം ഡിസംബർ 30 ന് കൊല്ലം എൻ ജി ഒ യൂണിയൻ ഹാളിൽ നടത്തി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ നേതൃത്വത്തിൽ യോഗം നടത്തി. തുടർന്ന് വിവിധ കമ്മിറ്റികളായി പിരിഞ്ഞ് ചർച്ചകൾ നടത്തി.
കുടുംബശ്രീ സംസ്ഥാന ബഡ്സ് കലോത്സവം 'തില്ലാന 2024'സംഘാടക സമിതി രൂപീകരണ യോഗം നടത്തി
ജില്ലയിൽ 2025 ജനുവരി 9,10 തീയതികളിലായി നടത്തുന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം കൊല്ലം എൻജിഒ യൂണിയൻ ഹാളിൽ നടത്തി. ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം ബി രാജേഷ്, ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ, ബഹു. ക്ഷീരവികസനം, മൃഗസംരക്ഷണം വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചുറാണി, ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി ഗണേഷ് കുമാർ എന്നിവർ മുഖ്യരക്ഷാധികാരികൾ ആയിട്ടുള്ള സംഘാടന സമിതിയിൽ ജില്ലയിലെ ബഹു. എംപിമാർ, ബഹു. എംഎൽഎമാർ, ബഹു.കൊല്ലം കോർപ്പറേഷൻ മേയർ, ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബഹു. ജില്ലാ കലക്ടർ എന്നിവർ രക്ഷാധികാരികളായും, കൊല്ലത്തിന്റെ ബഹു. എംഎൽഎ ശ്രീ. എം.മുകേഷ് ചെയർമാൻ ആയിട്ടും ഉള്ളതാണ്. ബഹു കൊല്ലം കോർപ്പറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൻ്റെ ഉദ്ഘാടനം ബഡ്സ് ഉപദേശക സമിതി അംഗം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ നിർവഹിച്ചു. മുഖ്യപ്രഭാഷണം ബഹു എംഎൽഎ എം നൗഷാദ് നടത്തി.
എഡിഎംസി രതീഷ് ആർ സ്വാഗതം പറഞ്ഞു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയദേവി മോഹൻ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാഹിദ, കുടുംബശ്രീ സംസ്ഥാന ട്രൈബൽ പ്രോഗ്രാം മാനേജർ അരുൺ പി രാജൻ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ, എഡിഎംസി അനീസ എ എന്നിവരും സംസാരിച്ചു.
450 മത്സരാർഥികൾ ഉൾപ്പടെ 1000ൽ അധികം ആളുകൾ സംസ്ഥാന ബഡ്സ് കലോത്സവത്തിൽ വന്നെത്തും. ഇതിനോടനുബന്ധിച്ച് ബഡ്സ് മത്സരാർഥികൾക്ക് വേണ്ട പ്രത്യേക താമസം, യാത്ര, ഭക്ഷണം, വേദിയൊരുക്കൽ സൗകര്യങ്ങളെ കുറിച്ച് യോഗത്തിൽ പ്രതിപാദിച്ചു. മത്സരാർത്ഥികൾക്ക് സൗകര്യപ്രദമാകുംവിധം കലോത്സവം ആശ്രാമം ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ അടുത്തടുത്തായി 4 വേദികളിലായി സംഘടിപ്പിക്കും. പരിപാടി കാര്യക്ഷമമായി നടത്തുന്നതിന് 501 അംഗങ്ങൾ അടങ്ങുന്ന 9 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ സബ് കമ്മിറ്റികളും രൂപീകരിച്ചു കൊണ്ടു മുന്നൊരുക്ക പ്രവർത്തങ്ങൾ ആരംഭിക്കുന്നതിനു തീരുമാനിച്ചു.
കൊല്ലം കളക്ട്രേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ ജില്ലാ തല ക്രിസ്തുമസ് പുതുവത്സര കേക്ക് ഫെസ്റ്റ് - ഭക്ഷ്യ മേള ബഹു. ജില്ല കളക്ടർ എൻ ദേവിദാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ സംരംഭകരുടെ പ്രാദേശിക ഉൽപന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന ഈ മേളയിൽ ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ പങ്കെടുത്തു. ഡിസംബർ 31നാണ് മേളയുടെ സമാപനം.
വിപണിയിൽ തരംഗമായിരിക്കുന്ന വിവിധയിനം കേക്കുകളാണ് മേളയുടെ പ്രധാന ആകർഷണം. സീസൺ സ്‌പെഷ്യലായ പ്ലം കേക്ക് തുടങ്ങി നെയ്യ് കേക്ക്, കാരറ്റ് - ഡേറ്റ്‌സ് കേക്ക്, ജാർ കേക്ക് , ബട്ടർ കേക്ക് എന്നീ രുചി വൈവിധ്യങ്ങളിൽ ലഭ്യമാകുന്ന കേക്കുകൾ 70 മുതൽ 650 രൂപയ്ക്കായി വിൽക്കപ്പെടുന്നു. ചോക്ലേറ്റ് ബ്രൗണി, കുക്കീസ്, റെഡ് വെൽവെറ്റ് കപ്പ്കേക്ക് എന്നിവയും മേളയിൽ ലഭ്യമാണ്. ഭക്ഷ്യമേളയിൽ ബിരിയാണി, കുഴിമന്തി, അൽഫാം മന്തി, കപ്പ പുഴുക്ക്, പായസം എന്നിവയ്ക്കും ആവശ്യക്കാർ ഏറെയുണ്ടായിരിന്നു.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ, അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഉന്മേഷ് ബി, മാർക്കറ്റിങ് വിഭാഗം ജില്ലാ പ്രോഗ്രാം മാനേജർ മീന മുരളീധരൻ, ജില്ലാ മിഷൻ സ്‌റ്റാഫുകൾ എന്നിവർ സന്നിഹിതരായിരുന്നു.
കുടുംബശ്രീ സാന്ത്വനം : കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ കേക്ക് ഫെസ്റ്റ് - ഭക്ഷ്യ മേളയിൽ പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കുടുംബശ്രീയുടെ ' സാന്ത്വനം ' വോളൻ്റി യർമാർ പ്രവർത്തിക്കുന്നു. ജീവിതശൈലീ രോഗങ്ങളായ രക്തസമ്മദര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിര്‍ണയിക്കുകയും ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള സേവനം ലഭ്യമാകുകയും ചെയ്യുന്ന പദ്ധതിയാണ് കുടുംബശ്രീ സാന്ത്വനം.
ജില്ലയിൽ നവംബർ 25 മുതൽ നടത്തി വരുന്ന നയീ ചേതന 3.0 ക്യാമ്പയിൻ പ്രവർത്തനങ്ങൾ സമാപിക്കുന്ന ഡിസംബർ 23 ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജെൻഡർ കാർണിവൽ സംഘടിപ്പിക്കുന്നു. ജില്ലയിലെ 74 സിഡിഎസുകളിലും വൈകുന്നേരം 3 മണിക്ക് ശേഷം ജെൻഡർ കാർണിവൽ നടത്തുന്നു.
പൊതുജന പങ്കാളിത്തം ലക്ഷ്യമാക്കി 'സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടത്തിയാണ് കാർണിവൽ തുടങ്ങുന്നത്. തുടർന്ന് സിഡിഎസ് തല റിപ്പോർട്ട് അവതരണം നടത്തുന്നു. കൂടാതെ കുടുംബശ്രീയുടെ പ്രധാന കേന്ദ്രങ്ങളിൽ രംഗശ്രീ കലാ സംഘത്തിൻ്റെ തെരുവ് നാടകം, കലാജാഥ, എഫ് എൻ എച് ഡബ്യൂ (ഫുഡ് ന്യൂട്ട്രീഷൻ ഹെൽത്ത് വാട്ടർ & സാനിറ്റേഷൻ) ഭക്ഷ്യമേള, പ്രദർശന വിപണന മേള എന്നിവയും നടത്തുന്നു.
ലിംഗ വിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കും എതിരെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എൻ ആർ എൽ എം പദ്ധതി മുഖാന്തരം നടത്തുന്ന മൂന്നാംഘട്ട ദേശീയ ക്യാമ്പയിനാണ് നയീ ചേതന 3.0. ജില്ലയിലെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 4 ആഴ്ചകളായി കുടുംബശ്രീ സി ഡി എസ്, എ ഡി സ് , ഓക്സിലറി ഗ്രൂപ്പ്, അയൽകൂട്ട തലങ്ങളിും പൊതുജന അവബോധത്തിനായി പോസ്റ്റർ പ്രചരണം, പ്രതിജ്ഞ ചൊല്ലൽ, അവബോധ മാർച്ച്, ടോക് ഷോ തുടങ്ങി വിവിധ പരിപാടികൾ നടത്തി.
ലിംഗ സമത്വത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കും എതിരെയുള്ള നയീ ചേതന ക്യാമ്പയിൻ 3ാം ഘട്ട പ്രവർത്തനങ്ങൾ കൊല്ലം കുടുംബശ്രീ മിഷൻ്റെ വിവിധ തലങ്ങളിൽ നടത്തിവരുന്നു. ഇതിൻ്റെ ഭാഗമായി പിറവന്തൂർ സിഡിഎസ് ഡിസംബർ 17ന് പുന്നല ജംഗ്ഷനിൽ 'സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും' എന്ന വിഷയം ആസ്പദമാക്കി ടോക് ഷോ സംഘടിപ്പിച്ചു. പിറവന്തൂർ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി രേണുക അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ആർ സോമരാജൻ ഉദ്ഘാടനം നിർവഹിച്ചു. ജൻഡർ - എഫ് എൻ എച്ച് ഡബ്ല്യു ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി ബീന ആർ ടോക് ഷോയ്ക്ക് നേതൃത്വം നൽകി സദസ്സിലിരിക്കുന്നവരെയും ചർച്ചയിൽ പങ്കളികളാക്കി. സി ഡി എസ് അംഗങ്ങൾ, എ ഡി എസ് അംഗങ്ങൾ, വിവിധ ജനപ്രതനിധികൾ എന്നിവരും സന്നിഹിതരായിരുന്നു.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ തദ്ദേശീയ മേഖലയിലെ യുവതി യുവാക്കൾക്കായി KTIC ജില്ലാ തല പരിശീലനം ഡിസംബർ 17ന് പുനലൂർ രാജരോഹിണി ഹാളിൽ നടത്തി. ജില്ലയിലെ തദ്ദേശീയ മേഖലയിൽ നിന്നും 50 സംരംഭകരെ രൂപീകരികുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുളത്തൂപ്പുഴ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി കൈരളി അദ്ധ്യക്ഷത വഹിച്ചു. എ ഡി എം സി ശ്രീമതി അനീസ എ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പുനലൂർ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുശീല രാധാകൃഷ്ണൻ നിർവഹിച്ചു. പിറവന്തൂർ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി രേണുക, ആര്യങ്കാവ് സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി റസിയ എന്നിവർ ആശംസ നേർന്നു. എസ് ഐ എസ് ഡി ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സിന്ധുഷ കെ നന്ദി രേഖപ്പെടുത്തി.
ഐസ് ബ്രേക്കിംഗ് സെഷന് റിസോഴ്സ് പേഴ്സൺ ശ്രീമതി നിഷയും KTIC പദ്ധതി വിശദീകരണം റിസോഴ്സ് പേഴ്സൺ ശ്രീമതി അലീനയും നടത്തി. പരിശീലനത്തിന് ശ്രീ കലേഷ് നേതൃത്വം നൽകി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ സിഡിഎസും കടയ്ക്കൽ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വൈഘരി കലാസംഘത്തിൻ്റെ ശിങ്കാരി മേളം അരങ്ങേറ്റം ഡിസംബർ 16 ന് കടയ്ക്കൽ ദേവി ക്ഷേത്രത്തിന് മുന്നിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എം മനോജ് നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി രാജേശ്വരി എ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമതി ഇന്ദിരാഭായി സ്വാഗതം പറഞ്ഞു.
അരങ്ങേറ്റത്തിന് മുന്നോടിയായി കുടുംബശ്രീ എം ഇ പദ്ധതിയുടെ സ്‌കിൽ ട്രെയിനിംഗ് പൂർത്തീകരിച്ച കലാസംഘ അംഗങ്ങൾക്കുള്ള പരിശീലന സർട്ടിഫിക്കറ്റ് വിതരണം KIMSAT ഹോസ്പിറ്റൽ ചെയർമാൻ ശ്രീ വിക്രമൻ നിർവഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സിഡിഎസ് ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.എം ഇ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ വിഷ്ണു പ്രസാദ്, ചടയമംഗലം ബി സി ശ്രീമതി ഷെറീന, എം ഇ സി ശ്രീമതി ഇന്ദിര എന്നിവരും പങ്കെടുത്തു.
18 കുടുംബശ്രീ അംഗങ്ങളും രണ്ട് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ഉള്ള 20 അംഗ കലാസംഘമാണ് വൈഘരി. ശ്രുതി കലാസാംസ്കാരിക പഠന കേന്ദ്രം, ISET ( ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്കില്‍ എക്സ്റ്റൻഷൻ ട്രെയിനിങ്) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം.
പടിഞ്ഞാറെ കല്ലട കടപുഴ ടേക്ക് എ ബ്രേക്കിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന കിയോ സ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സിഡിഎസ് ചെയർപേ ഴ്സൺ വിജയ നിർമല അധ്യക്ഷ നായി. വൈസ് പ്രസിഡൻ്റ എൽ സുധ ആദ്യ വിൽപ്പന നടത്തി. താലുക്കിലെ ആദ്യ സംരംഭമാണിത്.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ സുധീർ, ജെ അംബികകുമാരി, ഉഷാലയം ശിവരാജൻ, വി രതീഷ്, വെജില, ടി ശി വരാജൻ, എസ് ഷീലാകുമാരി, എസ് സിന്ധു. എൻ ഓമനക്കുട്ടൻ പിള്ള സുനിതാദാസ്, ടി ദിലീപ്, ഉന്മേഷ്, നിസാർ എന്നിവർ സം സാരിച്ചു.