കൊല്ലം കുടുംബശ്രീ ജില്ലാ മിഷൻ സ്റ്റാഫ് മീറ്റിംഗ് കൊല്ലം കളക്ട്രേറ്റ് ആത്മ ട്രെയിനിങ് ഹാളിൽ നടത്തി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ നേതൃത്വം നൽകി. എ ഡി എം സി മാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് കപ്പാസിറ്റി ബിൽഡിംഗിൻ്റെ ഭാഗമായി കുടുംബശ്രീ സ്റ്റാഫുകൾ ഏകീകൃതമായ ടി എ എഴുതുന്നതിനുള്ള പരിശീലനവും സംഘടിപ്പിച്ചു.
കുടുംബശ്രീ കൊല്ലം ജില്ല മിഷൻ്റെ നഗര സിഡിഎസുകളുടെ യു പി ആർ പി (അർബൻ പോവർട്ടി റെഡക്ഷൻ പ്ലാൻ)& പ്ലാൻ റിവ്യൂ മീറ്റിംഗ് കൊല്ലം കലക്ട്രേറ്റ് ആത്മ ട്രെയിനിങ് ഹാളിൽ നടത്തി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ മീറ്റിംഗിന് നേതൃത്വം നൽകി.
അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി അനീസ എ, സംസ്ഥാന മെൻ്റർഷിപ്പ് അംഗം ശ്രീ ജയൻ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സിറ്റി മിഷൻ മാനേജർമാർ, നഗര സിഡിഎസ് ചെയർപേഴ്സൺമാർ, അക്കൗണ്ടൻ്റ് മാർ തുടങ്ങിയവർ പങ്കെടുത്തു.
ബാല സൗഹൃദ രക്ഷാകർതൃത്വം പരിശീലനം കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർക്ക് നടത്തി
ജില്ലയിൽ ബാല സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ റിസോഴ്സ് പേഴ്സൺമാർക്ക് ബാല സൗഹൃദ രക്ഷാകർതൃത്വം ഏകദിന പരിശീലനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളിൽ നടത്തി . കേരളം ഒരു ബാല സൗഹൃദ ഇടമായി മാറ്റുന്നതിനായി ബാലാവകാശ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ മിഷനും വനിതാ ശിശു ക്ഷേമ വകുപ്പുമായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന പദ്ധതിയാണ് 'ബാലസൗഹൃദ കേരളം'.
അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അനീസ എ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബാലാവകാശ കമ്മീഷൻ അംഗം എഫ് വിൽസൺ ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥിയായി ബാലാവകാശ കമ്മീഷൻ അംഗം ജലജമോൾ റ്റി സി എത്തിച്ചേർന്നു . എസ് ഐ എസ് ഡി ജില്ലാ പ്രോഗ്രാം മാനേജർ സിന്ധുഷ കെ സ്വാഗതം പറഞ്ഞു. കൊല്ലം ശിശു സംരക്ഷണ ഓഫീസർ രഞ്ജിനി എൽ ആശംസ നേർന്നു. ബാലസഭ റിസോഴ്‌സ് പേഴ്സൺ ബ്ലെസ്സി നന്ദി രേഖപ്പെടുത്തി .
പരിപാടിയിൽ 125 റിസോഴ്സ് പേഴ്സണൺമാർ പങ്കെടുത്തു
'ബാലാവകാശങ്ങളും കുട്ടികളുടെ നിയമവും ' എന്ന സെഷന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ നേതൃത്വം നൽകി ബാല നീതി ആക്റ്റ്,പോക്സോ ആക്റ്റ്,ആർ റ്റി ഇ ആക്റ്റ് എന്നിവയെ കുറിച്ച് വിശദീകരിച്ചു. ഉത്തരവാദിത്വ പൂർണ്ണമായ രക്ഷാകർതൃത്വം എന്ന രണ്ടാമത്തെ സെഷന് കൊല്ലം ജില്ലാ ആശുപത്രി സൈക്യാട്രി വിഭാഗം മേധാവി പ്രൊഫസർ ഡോ. മോഹൻറോയ് നേതൃത്വം നൽകി.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക , ബലസൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നിവ സാധ്യമാക്കുന്നതിനാണ് കുടുംബശ്രീയുടെ റിസോഴ്‌സ് പേഴ്‌സൺമാരെ ഉൾപ്പെടുത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ നേത്യത്വത്തിൽ കുടുംബശ്രീയുമായി സഹകരിച്ച് ഈ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീകൃത അതിക്രമങ്ങൾ ചൂഷണങ്ങൾ എന്നിവ തടയുന്നതിനും കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും, കുട്ടികൾക്കിടയിലെ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും, കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണം നൽകുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്
ബഡ്സ് കലോത്സവം - സമാപന സമ്മേളനം
വർണ്ണച്ചിറക് - കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ തല ബഡ്സ് കലോത്സവ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ബഹു എം എൽ എ ശ്രീ എം നൗഷാദ് നിർവ്വഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ സ്വാഗതം പറഞ്ഞു. എം എൽ എ സർട്ടിഫിക്കറ്റ് , ട്രോഫി വിതരണവും നടത്തി.
30 പോയിൻ്റോടുകൂടി കടയ്ക്കൽ ബി ആർ സി ഓവറോൾ കിരീടം നേടി. 21 പോയിന്റോട്കൂടി അലയമൺ ബി ആർ സി, പെരിനാട് ബി ആർ സി റണ്ണർ അപ്പ് സ്ഥാനം പങ്കിട്ടു.
ബഹു കൊല്ലം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എസ് ജയൻ ആശംസകൾ നേർന്നു. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ ശ്രീമതി അനീസ എ, ശ്രീ രതീഷ് കുമാർ ആർ, സിഡിഎസ് ചെയർപേഴ്സൺമാരായ ശ്രീമതി സിന്ധു വിജയൻ, ശ്രീമതി ശ്രീലത എന്നിവരും സംസാരിച്ചു.
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ഉന്മേഷ് ബി നന്ദി രേഖപ്പെടുത്തി
ജില്ലാ ബഡ്സ് കലോത്സവം 2024 :
'വർണ്ണച്ചിറകി'ൽ, വിഭിന്നമായി
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ വർണ്ണച്ചിറക് ജില്ലാ ബഡ്സ് കലോത്സവം ഡിസംബർ 7 ന് ആശ്രാമം ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് ബഡ്സ് സ്കൂൾ. ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് മാനസികമായ ഉന്മേഷം നൽകുക കുട്ടികൾക്കുള്ള കഴിവ് പ്രദർശിപ്പിക്കാൻ ഒരു വേദി ഒരുക്കുക എന്നീ ഉദ്ദേശങ്ങളോടുകൂടെയാണ് ബഡ്സ് കലോത്സവം നടത്തുന്നത്.
കലോത്സവത്തിന് ജില്ലയിലെ 34 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നും 253 കുട്ടികൾ പങ്കെടുത്തു. ചിലങ്ക, ഈണം, ധ്വനി, ഛായം എന്നീ 4 വേദികളിലായി നാടോടി നൃത്തം, ലളിത ഗാനം, മിമിക്രി, ചിത്ര രചന, ഗ്രൂപ്പ് ഡാൻസ് തുടങ്ങി സീനിയർ ജൂനിയർ വിഭാഗങ്ങൾ ഉൾപ്പടെ 22 ഇനങ്ങളിലായി കുട്ടികൾ മത്സരിക്കുന്നു.
പരിപാടിയുടെ ഉദ്ഘാടനം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ നിർവഹിച്ചു.
ചടങ്ങിൻ്റെ അദ്ധ്യക്ഷത ബഹു ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനിൽ എസ് കല്ലേലിഭാഗം വഹിച്ചു. അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി അനീസ എ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി ഉജ്വല പുരസ്ക്കാര ജേതാവ് മാസ്റ്റർ ആദിത്യ സുരേഷ് വന്നുചേർന്ന് സംസാരിക്കുകയും ഗാനം ആലപിച്ച് സദസ്സിനെ ആസ്വാദനവേദിയാക്കുകയും ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സുജാത രതികുമാർ ആശംസ നേർന്നു.
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ, അസിസ്റ്റൻറ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രതീഷ് കുമാർ ആർ എന്നിവരും സംസാരിച്ചു.
സോഷ്യൽ ഇൻക്ലൂഷൻ & സോഷ്യൽ ഡെവലപ്പ്മെൻ്റ് ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സിന്ധുഷ കെ നന്ദി രേഖപ്പെടുത്തി.
ഉന്നതി പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
കുടുംബശ്രീ മിഷനും MGNREGS ഉം സംയുക്തമായി ചേർന്നു RSETI വഴി തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തീകരിച്ച കുടുംബങ്ങളിലെ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ നൈപുണ്യ പരിശീലനം നടത്തുന്ന പദ്ധതിയാണ് 'ഉന്നതി' .
ഈ പദ്ധതിയിലൂടെ ബാംബൂ ആൻഡ് കെയ്ൻ ക്രാഫ്റ്റ് മേക്കിംഗ് എന്ന പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ പട്ടികവർഗ്ഗ വിഭാഗത്തിലുൾപ്പെട്ട 33 ഉദ്യോഗാർഥികൾക്കുള്ള ഗവണ്മെന്റ് അംഗീകൃത NCVET സർട്ടിഫിക്കറ്റ് വിതരണം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി. കൂടാതെ കുടുംബശ്രീയുടെ സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി ഈ 33 പേർക്കും ടൂൾ കിറ്റ് വിതരണവും നടത്തി. മാത്രമല്ല അവരുടെ തുടർ പ്രവർത്തനങ്ങൾക്കും സംരംഭങ്ങളുടെ വികസനത്തിനുമായി 1.4 ലക്ഷം വരുന്ന അഡ്വാൻസ് ടൂൾ കിറ്റിനായുള്ള തുക അമേരിക്കയിലുള്ള മലയാളി അസോസിയേഷൻ ആയിട്ടുള്ള FOMAA (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) അനുവദിച്ചു.
ചടങ്ങിൽ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി ലൈലാബീവി അദ്ധ്യക്ഷത വഹിച്ചു.കൊല്ലം CBRSETI (കാനറ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്മെൻ്റ് ട്രെയിനിങ് ഇൻസ്റിറ്റ്യൂട്ട്സ്) ഡയറക്ടർ ശ്രീ.അച്യുതൻ ആർ സ്വാഗതം പറഞ്ഞു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന മുരളി ഉദ്ഘാടനം നിർവഹിച്ചു.
പ്രാദേശികമായി ലഭിക്കുന്ന ഉൽപന്നങ്ങളുടെ വില തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ഉൽപന്നങ്ങളാക്കി മാറ്റിയാൽ അവർ അത് തീർച്ചയായും സ്വീകരിക്കുമെന്ന് ബഹു കൊല്ലം ജില്ലാ കളക്ടർ എൻ ദേവിദാസ് IAS മുഖ്യപ്രഭാഷണത്തിൽ പ്രതിപാദിച്ചു. അഞ്ചൽ ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫിസർ അരുണ ആർ വി പദ്ധതി വിശദീകരണം നടത്തി.
RSETI ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ കുളത്തൂപ്പുഴ പഞ്ചായത്തിൽ നടത്തിയ13 ദിവസം നീണ്ട തികച്ചും സൗജന്യമായ പരിശീലനത്തിൽ 33 ഉദ്യോഗാർഥികളും പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായുള്ള പരിശീലന സമയത്തും അതിന് ശേഷവുമായി നിർമ്മിച്ച ബാംബൂ ഉത്പന്നങ്ങളുടെ കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും നടത്തി.
കാനറ ബാങ്ക് റീജിയണൽ ഹെഡ് സുബ്ബ റാവു, ജോയിൻ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ അനു ആർ എസ് , പത്തനാപുരം ഉപജില്ലാ വ്യവസായ ഓഫീസർ ജയശ്രീ, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജീവ് ജെ തുടങ്ങിയവർ ആശംസ അറിയിച്ചു. കുളത്തൂപ്പുഴ സിഡിഎസ് ചെയർപേഴ്സൺ കൈരളി സി, വിവിധ ജനപ്രധിനികൾ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ DDU GKY ജില്ലാ പ്രോഗ്രാം മാനേജർ അരുൺ രാജ് നന്ദി രേഖപ്പെടുത്തി.
കുട്ടികൾ ശബ്ദമുയർത്തി - കുടുംബശ്രീ കൊല്ലം ജില്ലാ ബാല പാർലമെൻ്റ് ആവേശമായി
കൊല്ലം ജില്ലയിലെ 74 കുടുംബശ്രീ സിഡിഎസ്സുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 148 ബാലസഭ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്ത ജനാധിപത്യ ഉത്സവമായിരുന്നു കുടുംബശ്രീ ജില്ലാ ബാലപാർലമെൻറ്. പാർലമെൻ്ററി നടപടിക്രമങ്ങൾ ഒട്ടും സങ്കീർണതകൾ ഇല്ലാതെ പ്രസിഡന്റിന്റെ നയപ്രഖ്യാപനം മുതൽ നിയമനിർമ്മാണം, ചോദ്യോത്തരം അടിയന്തരപ്രമേയം, ശ്രദ്ധക്ഷണിക്കൽ, അവിശ്വാസപ്രമേയം, വാക്കൗട്ട് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും വളരെ ആവേശകരമായി കുട്ടികൾ അവതരിപ്പിച്ചു.
ജില്ലാ ബാലപാർലമെന്റിൻ്റെ ഉദ്ഘാടനം ബഹു ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി കെ ഗോപൻ നിർവഹിച്ചു.
ജനാധിപത്യത്തെ ദുർബലപ്പെടുത്താനും രാജവാഴ്ച്ചയെ മഹത്വപെടുത്താനുമുള്ള പരിശ്രമത്തെ ദുർബലപ്പെടുതേണ്ടതാണെന്നും
പ്രജകളിൽ നിന്നും പൗര സമൂഹത്തിലേക്കുള്ള വളർച്ച അംഗീകരിക്കാൻ കഴിയാത്ത പ്രതിലോമ ശക്തികൾ വളർന്നു കൊണ്ടിരിക്കുന്ന കാലത്ത് ജനാധിപത്യ പരിശീലനം വളരെ അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. അതുപോലെ ലോകത്തിലെ ആദ്യത്തെ ജനാധിപത്യ വിപ്ലവമായ ഫ്രഞ്ച് വിപ്ലവത്തിൽ ഉയർന്നു വന്ന ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ബാല പാർലമെൻ്റ്
ഫലപ്രദമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീപ്രസ്ഥാനമായ കുടുംബശ്രീ വഴി വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന ബാലപാർലമെൻ്റ് കുടുംബശ്രീയുടെ അനന്തമായ സാധ്യതകൾ വിളിച്ചോതുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ സ്വാഗതം ആശംസിച്ചു. ബഹു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ശ്രീജ ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ വികസനം- ജില്ലാ പ്രോഗ്രാം മാനേജർ സിന്ധുഷ കെ നന്ദി രേഖപ്പെടുത്തി.
ചൂരൽമല, മുണ്ടക്കയ് ദുരന്തത്തിലെ കേന്ദ്രസർക്കാരിൻ്റെ മനുഷ്യത്വമില്ലാത്ത വിവേചനം കുട്ടികൾ തുറന്നുകാട്ടി. വികസന കാര്യങ്ങളിൽ കേരളത്തെ കൂച്ചു വിലങ്ങിടുന്ന കേന്ദ്രത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് സഭയിൽ അതിശക്തമായ പ്രതിഷേധ ആരവത്തോടെ കുട്ടികൾ സഭ ബഹിഷ്കരിച്ചു.
യൂണിഫോം സിവിൽ കോഡിനെ സംബന്ധിച്ച് കേരളത്തിൻ്റെ ഭാവി തലമുറ കേന്ദ്രത്തിനെതിരെ അതിശക്തമായി സഭയിൽ പ്രതിഷേധിച്ചത് പുതിയ ഒരു അനുഭവമായി മാറി.
ഈ രണ്ടു ദിവസത്തെ ജില്ലാ ബാലപാർലമെൻ്റിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അനീസ എ, ജില്ലാ പ്രോഗ്രാം മാനേജർ സിന്ധുഷ കെ, കുടുംബശ്രീ സ്റ്റേറ്റ് പരിശീലന ടീം അംഗവും കിലയുടെ ഫാക്കൽറ്റിയും ആയ വരയറ വിജയൻ, സാമൂഹികവികസന ബ്ലോക്ക് കോ ഓർഡിനേറ്റർമാർ, സംസ്ഥാന ആർ പി മാരായ ഷീനാബീവി, അരുൺ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാല പാർലമെൻ്റ് പരിശീലനം സംഘടിപ്പിച്ചു
ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ ബാല പാർലമെൻ്റ് രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള പരിശീലനം കൊട്ടിയം ക്രിസ്തുജ്യോതി അനിമേഷൻ സെൻ്ററിൽ സംഘടിപ്പിച്ചു. പാർലമെൻ്ററി സംവിധാനവും പ്രവർത്തനങ്ങളും കുട്ടികളെ ബോധ്യപെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നടത്തുന്ന പ്രവർത്തനമാണ് ബാലപാർലമെൻറ്. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി അനീസ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ സോഷ്യൽ ഇൻക്ല്യൂഷൻ & സോഷ്യൽ ഡെവലപ്മെൻ്റ് ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സിന്ധുഷ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പരിശീലന ടീം അംഗവും കിലയുടെ ഫാക്കൽറ്റിയും ആസൂത്രണ സമിതി വിദഗ്ധ അംഗവുമായ ശ്രീ വരയറ വിജയൻ പരിശീലനത്തിന് നേതൃത്വം നൽകി രാഷ്ട്രത്തിൻ്റെ പാർലമെൻ്ററി സംവിധാനം, നടപടിക്രമങ്ങൾ എന്നിവയെപ്പറ്റി സംസാരിച്ചു. റിസോഴ്സ് പേഴ്സൺ ശ്രീമതി ഷീന ബാല പാർലമെൻ്റിലേക്കായുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. റിസോഴ്സ് പേഴ്സൺ ശ്രീ അരുൺ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. തുടർന്ന് രാഷ്ട്രപതി,പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, മാർഷൽ, സ്പീക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി മന്ത്രിമാർ എന്നീ 11 സ്ഥാനങ്ങളിലേക്ക് പ്രസംഗ മത്സരം അടിസ്ഥാനമായി കൃത്യമായ വിലയിരുത്തലിലൂടെ തെരഞ്ഞെടുപ്പ് നടത്തി. ബ്ലോക്ക് കോർഡിനേറ്റർമാർ വിലയിരുത്തുകയും മാർക്കിടുകയും ചെയ്തു. തുടർന്ന് റിസോഴ്സ് പേഴ്‌സൺന്മാരുടെ നേതൃത്വത്തിൽ വ്യക്തിഗതമായ പരിശീലനവും മോക്ക് പാർലമെൻ്റും നടത്തി. പരിശീലനത്തിൽ 112 ബാല സഭ അംഗങ്ങൾ പങ്കെടുത്തു.
കുടുംബശ്രീ അനിമേറ്റേഴ്‌സിനായി KTIC അവലോകന മീറ്റിംഗ് സംഘടിപ്പിച്ചു
കുടുംബശ്രീയുടെ സോഷ്യൽ ഇൻക്ലൂഷൻ & സോഷ്യൽ ഡെവലപ്പ്മെൻ്റ് വിഭാഗം കുടുംബശ്രീ അനിമേറ്റേഴ്‌സിനായി KTIC ( കുടുംബശ്രീ ട്രൈബൽ എൻ്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെൻ്റർ) സംരംഭകതൽപരരായ ജില്ലയിലെ തദ്ദേശമേഖല യുവതീയുവാക്കൾക്ക് വർക്ക്ഷോപ്പുൾ നടപ്പാക്കുന്നതിനുള്ള അവലോകന മീറ്റിംഗ് സംഘടിപ്പിച്ചു. അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീമതി അനീസ എ അധ്യക്ഷത വഹിച്ച് എസ് ഐ എസ് ഡി ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സിന്ധുഷ മീറ്റിംഗിന് നേതൃത്വം നൽകി. സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ള ജില്ലയിലെ തദ്ദേശ മേഖല യുവതിയുവാക്കൾക്ക് പരിശീലനവും അവരുടെ ആശയം വികസിപ്പിക്കുന്നതിനുള്ള പ്രോത്സാഹനവും നൽകുകയാണ് KTIC ൻ്റെ പ്രവർത്തനലക്ഷ്യം.
•| മഹാരാഷ്ട്ര ടീം സന്ദർശനം |•
കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം, കുടുംബശ്രീ സംഘടനാ സംവിധാനം, കുടുംബശ്രീ - തദ്ദേശ സ്വയംഭരണ സ്ഥാപന സംയോജിത പ്രവർത്തനങ്ങൾ എന്നിവ മനസിലാക്കുന്നതിനും അത് മാതൃകയാക്കി പ്രവർത്തിക്കുന്നതിനും വേണ്ടി മഹാരാഷ്ട്ര സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനിൽ നിന്ന് സംസ്ഥാന- ജില്ലാ - ബ്ലോക്ക് തല ഉദ്യോഗസ്ഥരും, പഞ്ചായത്ത് പ്രസിഡന്റും,ഫീൽഡ് തല റിസോഴ്സ് പേർസൺമാരും ഉൾപ്പെടെ 38 പേർ അടങ്ങുന്ന സംഘം ജില്ലയിൽ സന്ദർശനത്തിന് എത്തി.
നവംബർ 26 മുതൽ 29 വരെയുള്ള 4 ദിവസം കൊണ്ട് ജില്ലയിലെ 3 പഞ്ചായത്തുകളിൽ ആണ് സന്ദർശനം നടത്തിയത്.വെളിനല്ലൂർ പഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ച, അയൽക്കൂട്ട, എ ഡി എസ്, സി ഡി എസ് കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച, തൊഴിലുറപ്പ് വർക്ക് സൈറ്റ് സന്ദർശനം എന്നിവയാണ് നടത്തിയത്. തുടർന്ന് ഇടമുളയ്ക്കൽ പഞ്ചായത്തിലെ അംഗൻവാടി, ആയുർവേദ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം, ജെ എൽ ജി ഗ്രൂപ്പ് എന്നിവ സന്ദർശിക്കുകയും ആയതിന്റെ പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ന്റെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായി ചടയമംഗലം ബ്ലോക്ക് സന്ദർശിച്ചു. തുടർന്ന് കടയ്ക്കൽ സി ഡി എസ്സിൽ പ്രവർത്തിക്കുന്ന അമൃതം ന്യൂട്രിമിസ് യൂണിറ്റ്, കടക്കൽ സ്കൂൾ, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവ സന്ദർശിച്ചു.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ
സോഷ്യൽ മീഡിയ പ്രകാശനം
ആധുനിക ലോകത്തിൽ ആഗോള ജനത്തെ ഒന്നിപ്പിക്കുന്ന ഒരു ഉപകരണമാണ് സോഷ്യൽ മീഡിയ. അതിവേഗ ആശയ വിനിമയത്തിനപ്പുറം വർത്താവിനിമയത്തിനുള്ള ആധികാരിക പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. ജനനന്മയും ജനക്ഷേമവും മുൻനിറുത്തി സോഷ്യൽ മീഡിയ പേജുകൾ വിനിയോഗിക്കുന്നതിനായി കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയുടെ ഔപചാരികമായ പ്രകാശനം കൊല്ലം സി ഐ ടി യു ഭവനിൽ വെച്ച് ബഹു ഫിഷറീസ് വകുപ്പ് മുൻ മന്ത്രി ശ്രീമതി മേഴ്സിക്കുട്ടി അമ്മ നിർവഹിച്ചു.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രതീഷ്‌കുമാർ ആർ സ്വാഗതം പറഞ്ഞു. . അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ഉൻമേഷ് ബി ,അസി ജില്ല മിഷൻ കോ കോർഡിനേറ്റർ ശ്രീ മുഹമ്മദ് ഹാരിസ്,പി ആർ ഇൻ്റേൺ നിമീഷ എന്നിവരും പങ്കെടുത്തു.
കുടുംബശ്രീയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനങ്ങൾ, സംസ്ഥാന സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള അറിവ് പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് സോഷ്യൽ മീഡിയ പേജുകളുടെ ലക്ഷ്യം.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ നേതൃത്വത്തിൽ "ലിംഗസമത്വത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കും എതിരെ" "നയി ചേതന 3.0" ക്യാമ്പയിൻ ബഹു മുൻ. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു .
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചിട്ട് എഴുപത്തി അഞ്ചു വർഷം കഴിഞ്ഞിട്ടും തുല്യത എന്നത് സ്വപ്നം മാത്രമായി നില നിൽക്കുകയാണ്. ലിംഗ സമത്വം എന്ന സാമൂഹികവും സാമ്പത്തികവും ജനാധിപത്യ പരവുമായ സമത്വം നമുക്ക് ഉറപ്പാക്കുവാൻ ഏറെ നാം മുന്നോട്ട് പോകുവാനുണ്ട്. കുടുംബശ്രീ പ്രവർത്തകർ ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ആ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ കഴിയു എന്ന് ശ്രീമതി മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടന വേളയിൽ സംസാരിച്ചു.
സി ഐ റ്റി യു ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ അധ്യക്ഷത വഹിക്കുകയും എ ഡി എം സി . രതീഷ് കുമാർ ആർ സ്വാഗതം പറയുകയും ചെയ്തു.
സ്ത്രീകൾ, വിവിധ ലിംഗ വിഭാഗത്തിലുള്ള വ്യക്തികൾ എന്നിവർക്ക് വിവേചന രഹിതമായ, അതിക്രമരഹിതമായ ഒരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് നയി ചേതന 3.0 യിലൂടെ ലക്ഷ്യമിടുന്നത്. 2024 നവംബർ 25 മുതൽ ഡിസംബർ 23 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് "ലിംഗ വിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമത്തിനുമെതിരേ " എന്നതാണ് പ്രമേയം.
നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി ഡി എസ്സ്, ഓക്സ്‌ലറി, അയൽക്കൂട്ട തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഓരോ ജില്ലയിലും വ്യത്യസ്ത മേഖലയിൽപെട്ടവരുടെ പങ്കാളിത്തത്തോടെയാണ് ചർച്ചകൾ നടക്കുന്നത്. കൊല്ലം ജില്ലയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടക്കുന്ന ഓപ്പൺ ഫോറത്തിൽ ജൻഡർ ഇന്റഗ്രേഷൻ എത്രത്തോളം സാധ്യമാകുന്നുണ്ട് എന്നതിനെ കുറിച്ചും ഭാവിയിൽ എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും എന്നതാണ് ഈ ഓപ്പൺ ഫോറത്തിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം രംഗശ്രീ കലാ ടീമിന്റെ നേതൃത്വത്തിൽ തെരുവ് നാടകങ്ങൾ, സ്കൂൾ, കോളേജ് വിദ്യാർഥികൾ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായുള്ള ജൻഡർ ക്വിസ്, നിയമവുമായി ബന്ധപ്പെട്ടുള്ള ക്വിസ്സ്, പോഷ് ആക്ട് പരിശീലങ്ങൾ, ജില്ലയിൽ തിരഞ്ഞെടുക്കുന്ന 25 സി ഡി എസ്സുകൾ കേന്ദ്രീകരിച്ചു "സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും "എന്ന വിഷയത്തിന്മേൽ ടോക് ഷോ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
എ ഡി എം സി മുഹമ്മദ് ഹാരിസ് ആർ നയി ചേതന ക്യാമ്പയിന്റെ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, ഡിപിഎം ജൻഡർ & എഫ് എൻ എച്ച് ഡബ്ലിയു ബീന ആർ പദ്ധതി വിശദീകണവും കൊല്ലം സി ഡി എസ് ചെയർപേഴ്സൺമാരായ സിന്ധു വിജയൻ, സുജാത എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു. എ ഡി എം സി ഉന്മേഷ് ബി യോഗത്തിന് നന്ദി പറഞ്ഞു
ജില്ലയിൽ കുടുംബശ്രീയുടെ എം ഇ (മൈക്രോ എൻ്റർപ്രൈസ്) മീറ്റും അവാർഡ് ദാന ചടങ്ങും എസ് വി ഇ പി പദ്ധതിയുടെ പലിശ വിഹിതം വിതരണവും സി ഐ ടി യു ഭവനിൽ സംഘടിപ്പിച്ചു.
എം ഇ മീറ്റിൻ്റെ ഉദ്ഘാടനവും അവാർഡ് ദാന ചടങ്ങുംഎസ് വി ഇ പി പദ്ധതിയുടെ പലിശ വിഹിതം വിതരണവും ബഹു. കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ. വിമൽ ചന്ദ്രൻ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ഉൻമേഷ് ബി സ്വാഗതം പറഞ്ഞു. കുടുംബശ്രീ സംസ്ഥാന മിഷൻ എൻ ആർ എൽ എം - എസ് വി ഇ പി പ്രോഗ്രാം മാനേജർ ശ്രീ അനീഷ് കുമാർ എം. എസ് സംരംഭകർക്കായുള്ള ' സംരംഭ മേഖലയും സസ്ഥിരതയും ' എന്ന വിഷയത്തിൽ ഉള്ള സെഷന് നേതൃത്വം നൽകി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മാർ ആയ ശ്രീ. രതിഷ്കുമാർ ആർ, മുഹമ്മദ് ഹാരിസ് ആർ എന്നിവർ ആശസകൾ അറിയിച്ചു.. എം ഇ ജില്ലാ പ്രോഗ്രാം മാനേജർ വിഷ്ണു പ്രസാദ് നന്ദി രേഖപ്പെടുത്തി.
കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച മേഖലയാണ് സംരംഭ മേഖല. സംരംഭത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങളും ഒരു ഉപജീവന മാർഗം ആണ് കുടുംബശ്രീ മിഷൻ ഉറപ്പാക്കുന്നത്. ജില്ലയിൽ ഇതുവരെ 7087 സംരംഭങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ടി സംരംഭങ്ങളുടെ സസ്ഥിരത ഉറപ്പാക്കുന്നതിനാണ് കുടുംബശ്രീ മൈക്രോ എന്റെർപ്രൈസ് എന്ന പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കുടുംബശ്രീയിലൂടെ ആരംഭിച്ച എല്ലാ സംരംഭങ്ങളുടെയും പ്രവർത്തന മികവ് ഫീൽഡ് തലത്തിൽi മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ് മാർ വഴി കുടുംബശ്രീ മിഷൻ ഉറപ്പാക്കുകയും ചെയ്യുന്നു.ആയതിന്റെ ഭാഗമായി സംഘടിപ്പിച്ച എം. ഇ മീറ്റ് ഇൽ ജില്ലയിൽ നിന്നും സംരംഭകരുടെ മികച്ച പ്രാദിനിധ്യം ഉണ്ടായിരുന്നു. പങ്കെടുത്ത സംരംഭകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എം. ഇ മീറ്റിനോട് അനുബന്ധിച്ചു നടത്തി.
2024 കൊല്ലം കുടുംബശ്രീ ഓണം വിപണന മേളയിൽ ജില്ലയിലെ ആകെ വിറ്റു വരവ് 2,09,65,140/-(2.09 കോടി)74 ഗ്രാമ/നഗര സിഡിഎസുകളിലായി 150 മേളകളാണ് നടന്നത്.2023 ഓണം വിറ്റ് വരവ് 1,17,29,783/-(1.17കോടി) ആയിരുന്നു.ഈ വർഷം 92,35,357 (92.35 ലക്ഷം ) രൂപയുടെ അധിക വർദ്ധനവ് വിറ്റു വരവിൽ ഉണ്ടായി.
കുടുംബശ്രീ കൊല്ലം നടത്തിയ ഓണം മേളകളിൽ ജില്ലയിൽ മികച്ച വിപണനം കാഴ്ചവെച്ച ഗ്രാമ സി ഡി എസ് (ഒന്നാം സ്ഥാനം - കുളത്തുപുഴ, രണ്ടാം സ്ഥാനം - ശാസ്താംകോട്ട), നഗര സി ഡി എസ് (1ാം സ്ഥാനം പുനലൂർ, 2ാം സ്ഥാനം കൊല്ലം ഈസ്റ്റ്).മികച്ച സംഘാടനം കാഴ്ചവെച്ച ചാത്തന്നൂർ സി ഡി എസ് എന്നീവർക്കായിരുന്നു അവാർഡുകൾ നൽകിയത്. ബ്ലോക്ക് തലത്തിൽ മികച്ച വിറ്റ് വരവ് ലഭിച്ച ഓരോ ഗ്രാമ സി ഡി എസ്സുകൾക്കു അവാർഡ് നൽകി
ചടയമംഗലം ബ്ലോക്കിലെ മികച്ച സി ഡി എസ് -കടയ്ക്കൽ സി ഡി എസ് , മുഖത്തല ബ്ലോക്കിലെ മികച്ച സി ഡി എസ്-നെടുമ്പന സി ഡി എസ്, കൊട്ടാരക്കര ബ്ലോക്കിലെ മികച്ച സി ഡി എസ് - കരീപ്ര സി ഡി എസ് , പത്തനാപുരം ബ്ലോക്കിലെ മികച്ച സി ഡി എസ് - പത്തനാപുരം സി ഡി എസ് ,ഓച്ചിറ ബ്ലോക്കിലെ മികച്ച സി ഡി എസ്
തൊടിയൂർ സി ഡി എസ് , വെട്ടിക്കവല ബ്ലോക്കിലെ മികച്ച സി ഡി എസ് , മേലില സി ഡി എസ് , ചിറ്റുമല ബ്ലോക്കിലെ മികച്ച സി ഡി എസ്
തൃക്കരുവ സി ഡി എസ് , ചവറ ബ്ലോക്കിലെ മികച്ച സി ഡി എസ് -തേവലക്കര സി ഡി എസ്
സംരംഭ വികസനം ലക്ഷ്യമിട്ട് ബ്ലോക്ക് കേന്ദ്രീകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രെനെർഷിപ്പ് പ്രോഗ്രാം (എസ്. വി. ഇ. പി ). 2017 -18 മുതൽ പത്തനാപുരം ബ്ലോക്കിലും, 2022-23 മുതൽ വെട്ടികവല ബ്ലോക്കിലും പദ്ധതി നടപ്പിലാക്കി വരുന്നു. ടി പദ്ധതിയുടെ ഭാഗമായി പത്തനാപുരം ബ്ലോക്കിൽ 2341 സംരംഭങ്ങൾ ആരംഭിക്കുകയും അതിൽ 1748 സംരംഭങ്ങൾക്കായി 6,71,41,000 രൂപ CEF വായ്പയായി നൽകുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ തിരിച്ചടവിൽ നിന്നുമുള്ള അയൽക്കൂട്ടം, ADS, CDS എന്നിവർക്കുള്ള പലിശ വിഹിതമായി 14,42,973 രൂപയാണ് വിതരണം ചെയ്തത്. ടി തുക പത്തനാപുരം ബ്ലോക്കിലെ പത്തനാപുരം, പട്ടാഴി, തലവൂർ, പട്ടാഴി നോർത്ത്, പിറവന്തൂർ, വിളക്കുടി എന്നീ സി. ഡി. എസ് കൾക്ക് ആയിട്ടാണ് വിതരണം ചെയ്തത്.
പരിപാടിയിൽ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, ചെയർപേഴ്സൺമാർ,മെമ്പർ സെക്രട്ടറി മാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ അക്കൗണ്ടൻ്റ്മാർ, സംരംഭകർ, എം. ഇ. സി മാർ എന്നിവർ പങ്കെടുത്തു.
മഹാരാഷ്ട്ര SRLM ടീം സന്ദർശനം
കൊല്ലം ജില്ല സന്ദർശിക്കുന്നതിനായി മഹാരാഷ്ട്ര എസ് ആർ എൽ എമ്മിൽ നിന്നും 40 പേരടങ്ങുന്ന ടീമിൻ്റെ സ്വീകരണം കടപ്പാക്കട ഹോട്ടൽ സീ പേളിൽ സംഘടിപ്പിച്ചു . നവംബർ 26 മുതൽ 29 വരെ സന്ദർശനം നടത്തുന്നു . കേരളത്തിലെ പഞ്ചായത്ത് സംവിധാനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുടുംബശ്രീ സംഘടനാ സംവിധാനം, കുടുംബശ്രീ പഞ്ചായത്ത് സംയോജന പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.
കുടുംബശ്രീ കൊല്ലം അസി: ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഉന്മേഷ് ബി സ്വാഗതം പറഞ്ഞു. അസി: ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ രതീഷ് കുമാർ ആർ, മുഹമ്മദ് ഹാരിസ്, അനീസ എ, , ചന്ദ്രപുരിലെ മുൽ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ബി എച് റാത്തോഡ്, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവരും സന്നിഹിതരായി. കുടുംബശ്രീ എൻ ആർ ഒ മെന്റർമാരായ മായ, ഗിരിജ എന്നിവർ ആശയ വിനിമയത്തിനും വിവർത്തനത്തിനും നേതൃത്വം നൽകി.
കുടുംബശ്രീ ജില്ലാ മിഷനിലെ അംഗങ്ങളും മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദർശകരും പരസ്പരം പരിചയപ്പെടുത്തി തുടർന്ന് ജില്ലാ പ്രോഗ്രാം മാനേജർമാർ പദ്ധതികളെ കുറിച്ച് വിശദീകരണവും നടത്തി. വെളിനല്ലൂർ പഞ്ചായത്ത്, ഇടമുളയ്ക്കൽ പഞ്ചായത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്, കടയ്ക്കൽ സി ഡി എസ് എന്നിവിടങ്ങളിലാണ് സന്ദർശനം.
ലിംഗസമത്വത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കും എതിരെ നയി ചേതന ക്യാമ്പയിൻ.
ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസ് ഐ എ എസ്സ് നിർവ്വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ, എ ഡി എം സി മാരായ അനീസ എ, മുഹമ്മദ് ഹാരിസ്, DPM ജൻഡർ & എഫ് എൻ എച്ച് ഡബ്ലിയു ബീന ആർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ പങ്കെടുത്തു.
സ്ത്രീകൾ, കുട്ടികൾ, വിവിധ ലിംഗ വിഭാഗത്തിലുള്ള വ്യക്തികൾ എന്നിവർക്ക് വിവേചന രഹിതമായ, അതിക്രമരഹിതമായ ഒരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് നയി ചേതന 3.0 യിലൂടെ ലക്ഷ്യമിടുന്നത്. "ലിംഗ വിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമത്തിനുമെതിരേ " എന്നതാണ് പ്രമേയം. നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി ഡി എസ്സ്, ഓക്സ്‌ലറി, അയൽക്കൂട്ട തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഓരോ ജില്ലയിലും വ്യത്യസ്ത മേഖലയിൽപെട്ടവരുടെ പങ്കാളിത്തത്തോടെയാണ് ചർച്ചകൾ നടക്കുന്നത്. കൊല്ലം ജില്ലയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടക്കുന്ന ഓപ്പൺ ഫോറത്തിൽ ജൻഡർ ഇന്റഗ്രേഷൻ എത്രത്തോളം സാധ്യമാകുന്നുണ്ട് എന്നതിനെ കുറിച്ചും ഭാവിയിൽ എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും എന്നതാണ് ഈ ഓപ്പൺ ഫോറത്തിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം രംഗശ്രീ കലാ ടീമിന്റെ നേതൃത്വത്തിൽ തെരുവ് നാടകങ്ങൾ, സ്കൂൾ, കോളേജ് വിദ്യാർഥികൾ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായുള്ള ജൻഡർ ക്വിസ്, നിയമവുമായി ബന്ധപ്പെട്ടുള്ള ക്വിസ്സ്, പോഷ് ആക്ട് പരിശീലങ്ങൾ, ജില്ലയിൽ തിരഞ്ഞെടുക്കുന്ന 25 സി ഡി എസ്സുകൾ കേന്ദ്രീകരിച്ചു "സ്ത്രീധനവും സ്ത്രീകളുടെ സ്വത്തവകാശവും " എന്ന വിഷയത്തിന്മേൽ ടോക് ഷോ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.