കഫേ കുടുംബശ്രീ വനിത ദിനത്തിൻ്റെ നിറവിൽ
വനിത ദിനത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് പ്രവർത്തിക്കുന്ന കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിന് മാറ്റ് കൂട്ടി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനോടൊപ്പം വന്ന ഇന്ത്യയുടെ കരുത്തുറ്റ വനിതകൾ.
സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി, സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ദേശീയ അധ്യക്ഷയുമായ പി കെ ശ്രീമതി ടീച്ചർ, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ ടീച്ചർ,
കേന്ദ്ര കമ്മിറ്റി അംഗവും കേരള വനിതാ കമ്മീഷൻ അധ്യക്ഷയായ അഡ്വ പി സതീദേവി, ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ സി എസ് സുജാത,കേന്ദ്ര കമ്മിറ്റി അംഗം ഡോ വിജു കൃഷ്ണൻ, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ കെ ലതിക, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂസൻ കോടി, കെ പി മേരി, സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആർ സിന്ധു തുടങ്ങിയവരാണ് മന്ത്രിയോടൊപ്പം ഫുഡ് കോർട്ട് സന്ദർശിച്ച് മേളയെ കൂടുതൽ ശ്രദ്ധേയമാക്കി രുചി വൈവിധ്യ ആസ്വാദനത്തിലും പങ്കുചേർന്നു.കഫേ കുടുംബശ്രീ പ്രവർത്തകർ, സംരംഭകർ, കുടുംബശ്രീ സ്റ്റാഫ് എന്നിവരുമായി മന്ത്രി എം ബി രാജേഷ്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരോടൊപ്പം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും വനിതാ ദിനത്തിൻ്റെ ആശംസകൾ നേർന്ന് സന്തോഷം പങ്കിടുകയും ചെയ്തു.
ഇന്ത്യൻ രുചിമേളയൊരുക്കിയ കഫേ കുടുംബശ്രീ ഫുഡ് കോർട്ടിൽ കോട്ടയത്തിൻ്റെ പ്രത്യേക പാൽക്കപ്പ, കപ്പ മീൻകറി, ഇടുക്കിയുടെ എല്ലും കപ്പയും (ഏഷ്യാഡ്) തുടങ്ങിയ നാടൻ വിഭവങ്ങൾ, കൊല്ലത്തിൻ്റെ അരി പത്തിരി ചിക്കൻ കോംബോ, വിവിധ അടകൾ മറ്റ് പൊരിപ്പ് വിഭവങ്ങൾ, ഉത്തരേന്ത്യൻ വൈവിധ്യം എടുത്ത്കാട്ടുന്ന ഉത്തരാഖണ്ഡ് സ്പെഷ്യൽ പാനി പൂരി, മോമോസ്, രാജസ്ഥാൻ സ്പെഷ്യൽ ചാട്ടുകൾ, കച്ചോരികൾ, വട പാവ് , കൊല്ലത്തിൻ്റെ ജനങ്ങൾ തേടിയെത്തുന്ന, ഫുഡ് കോർട്ടിൻ്റെ പ്രധാന ആകർഷണമായി മാറിയ അട്ടപാടിയുടെ പ്രത്യേക രുചികൂട്ടായ വനസുന്ദരി ചിക്കൻ ഇവയെല്ലാം കഴിച്ചാസ്വദിക്കാം കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിൽ.
നബാർഡിൻ്റെ സഹകരണത്തോടെ നടത്തുന്ന ഭക്ഷ്യമേള മാർച്ച് 9 ന് സമാപിക്കും
എ എച്ച് സി ആർ പി മാർക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷൻറെയും ക്ഷീര വികസന വകുപ്പിൻ്റെയും നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ അനിമൽ ഹസ്ബൻഡ്റി കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന് അഞ്ചൽ ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീമതി ബീന കെ പി നേതൃത്വം നൽകി. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ മുഹമ്മദ് ഹാരിസ്, മൃഗ സംരക്ഷണ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സ്റ്റെഫിന സ്റ്റാൻലി, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവരും സന്നിഹിതരായിരുന്നു.
ക്ഷീര വികസന വകുപ്പ് പദ്ധതികൾ, മൃഗ ആശുപത്രികൾ സന്ദർശിച്ച് വിനിയോഗിക്കൽ, പശു സഖിമാരുടെ ചുമതലകൾ, കർഷകർക്ക് ചെയ്തു കൊടുക്കാവുന്ന സേവനങ്ങൾ, ഗോപാലിക തീറ്റ പുല്ല് കൃഷി, ക്ഷീരസംഘങ്ങൾ, പശു പരിപാലന രീതികൾ, മൂല്യ വർദ്ധിത ഉൽപ്പന്ന സാധ്യതകൾ തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസെടുത്തു.
പരിശീലനത്തിന് സി ആർ പി മാർ ഉൾപ്പടെ 240 പേർ പങ്കെടുത്തു. കുടുംബശ്രീ മുഖേന സി ആർ പി മാർക്ക് പ്രതി മാസം പരിശീലനം സംഘടിപ്പിച്ചു വരുന്നു.
കുടുംബശ്രീ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റൈസ് ( RISE - Revitalizing Institution and Strengthening Excellence ) ക്യാമ്പയിന് തുടക്കമായി.
2025 മാർച്ച് 5 ന് ആശ്രാമം കേരള ചെറുകിട വ്യവസായ അസോസ്സിയേഷൻ ഹാളിൽ ജില്ലാ തല റൈസ് ടി ഒ ടി (TOT - ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ്) സംഘടിപ്പിച്ചു. എ ഡി എം സി ശ്രീ രതീഷ് കുമാർ ആർ സ്വാഗതം പറഞ്ഞ് റൈസ് ക്യാമ്പയിൻ പദ്ധതി വിശദീകരണം നടത്തി. എഡിഎംസി മാരായ ശ്രീ മുഹമ്മദ് ഹാരിസ്, ശ്രീമതി അനീസ എ, ഡിപിഎം പ്രിയ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവരും സന്നിഹിതരായിരുന്നു. കർമ്മ ടീം അംഗവും ജില്ലാ തല പരിശീലന അംഗവുമായ ശ്രീമതി സലീന പരിശീലനത്തിന് നേതൃത്വം നൽകി. ഗ്രേഡിംഗ് രീതിശാസ്ത്രം, ത്രിതല സംഘടന സംവിധാനത്തിലെ നിലവിലെ പോരായ്മകൾ അവയ്ക്കുള്ള പരിഹാരം, ബ്ലോക്ക് - സിഡിഎസ് തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ, അവയുടെ ചുമതല നിർവ്വഹണം തുടങ്ങിയവയെ കുറിച്ച് ക്ലാസെടുത്തു.
ചെയർപേഴ്സൺമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, വിവിധ ആർ പി മാർ തുടങ്ങി അഞ്ച് പ്രതിനിധികൾ വീതം ഓരോ ബ്ലോക്കിൽ നിന്നും പങ്കെടുത്തു.പൈലറ്റ് അടിസ്ഥാനത്തിൽ ബ്ലോക്കുകളിൽ തുടങ്ങി എല്ലാ സിഡിഎസുകളുമായി വ്യാപിപിക്കുകയാണ് ക്യാമ്പയിനിൻ്റെ ലക്ഷ്യം.
#RISE #Kudumbashree #Kollam #training
ഉന്നതി ഫാസ്റ്റ് ഫുഡ് പരിശീലനം 01/03/2025 ൽ ചവറ ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്നു.ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി പ്രിയജോൺ സ്വാഗതം ആശംസിച്ചു. എഡിഎംസി ശ്രീമതി അനീസ എ , ചവറ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ ശ്രീമതി ശ്രീജ , വി ഇ ഒ ശ്രീമതി വിദ്യ, RSETI ഫാക്കൽറ്റി ശ്രീ അജയ് എന്നിവർ സംസാരിച്ചു. 35 പേർക്ക് 10 ദിവസത്തെ പരിശീലനം ആണ് നൽകുന്നത്.
കൊതിയൂറും വിഭവങ്ങളുമായി രുചിയുടെ മേളയൊരുക്കി കഫേ കുടുംബശ്രീ
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ നബാർഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട്' ദേശീയ ഭക്ഷ്യമേളയ്ക്ക് കൊല്ലം ആശ്രാമം മൈതാനത്ത് തുടക്കമായി. കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട് ബഹു ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി കൊല്ലായി സുദേവൻ, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ് ഏണസ്റ്റ്, പ്രമുഖ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ എന്നിവരും സന്ദർശന വേളയിൽ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ, അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രതീഷ്കുമാർ ആർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ മീന മുരളീധരൻ, വിഷ്ണു പ്രസാദ്, ആതിര കുറുപ്പ്, ഐഫ്രം ഫാക്കൽറ്റി ദയൻ, കിഷോർ, കഫേ കുടുംബശ്രീ പ്രവർത്തകർ, സ്റ്റാൾ സംരംഭകർ എന്നിവരും സന്നിഹിതായിരുന്നു. കുടുംബശ്രീ ജീവനക്കാർ, സംരംഭകർ, കഫേ കുടുംബശ്രീ പ്രവർത്തകർ മന്ത്രി വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉണ്ടായി.
ആശ്രാമം മൈതാനത്ത് തുടക്കമായ കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട് ഒരിക്കിയിരിക്കുന്ന രുചിമേളയിൽ കൊല്ലത്തിൻ്റെ തനത് രുചികൾക്ക് പുറമെ തിരുവനന്തപുരം, കോട്ടയം,എറണാകുളം, ഇടുക്കി മലപ്പുറം, വയനാട്, കാസർഗോട്, കണ്ണൂർ എന്നീ ഇതര ജില്ലകളിൽ നിന്നും തമിഴ് നാട്, ആന്ധ്ര പ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് ഇതര സംസ്ഥാനങ്ങളിൽ നിന്നും സംരംഭകർ വൈവിധ്യമേറിയ ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയിൽ 20 സ്റ്റാളുകൾ സന്ദർശകർക്ക് ഒരുക്കിയിരിക്കുന്നു. ചായയും കടിയും മുതൽ വിവിധ ബിരിയാണി, കറി കോംബോ തുടങ്ങിയവ ഫുഡ് കോർട്ടിൽ നിന്നും വാങ്ങി കഴിക്കാം. തിരുവനന്തപുരം സ്റ്റാളിൽ നിന്നും ബൺ പൊറോട്ട, കാന്താരി ചിക്കൻ, കാസർഗോട് സ്പെഷ്യൽ ചിക്കൻ സുക്ക, നെയ്യ് പത്തൽ, ചിക്കൻ മുറുക്കിയത്, ചിക്കൻ കൊണ്ടാട്ടം, നോമ്പ് കഞ്ഞി, തമിഴ് നാട് സ്പെഷ്യൽ ചിക്കൻ കിഴി ബിരിയാണി, പൊറോട്ട - ചിക്കൻ കറി, പൊറോട്ട - ബീഫ് കറി, ഉത്തരാഖണ്ഡ് സ്റ്റാളിൽ നിന്നുള്ള പാനി പൂരി, വട പാവ്, രാജസ്ഥാൻ സ്റ്റാളിൽ നിന്നുള്ള ആലൂ പനീർ ടിക്ക, പാപ്ടി ചാട്ട്, ഫ്രൈഡ് റൈസ്, നൂഡിൽസ്, കച്ചോരി, ലസ്സി എല്ലാം രുചിക്കാം കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിൽ.
അട്ടപ്പാടി തനത് രുചികൂട്ടായ വനസുന്ദരി ചിക്കൻ മുമ്പുള്ള മേളകളിൽ പോലെ കൊല്ലത്തെ ഭക്ഷ്യ മേളയിലും ജനപ്രീതി നേടി വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയുണ്ട്.
എറണാകുളത്തു നിന്നുള്ള ജ്യൂസുകൾ മാത്രം വിൽക്കുന്ന സ്റ്റാൾ ആണ് മാറ്റൊരാകർഷണം. നെല്ലിക്കയും മറ്റ് പഴങ്ങളും ചേർത്ത് പോഷക ഗുണത്തിൽ നിറഞ്ഞ 7 തരം ജ്യൂസുകൾ ചെങ്ങന്നൂർ സരസ് മേളയിലെ ഹിറ്റ് ഐറ്റങ്ങളിലൊന്നായിരുന്നു. കൊല്ലം സ്റ്റാളുകളിൽ ബർഗർ, കട്‌ലറ്റ്, പോപ്പ് കോൺ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ഐറ്റങ്ങളും, പായസം, ഐസ്ക്രീം എന്നിവയും ലഭ്യമാണ്.
ഫുഡ് കൂപ്പണിലൂടെയുള്ള വിപണനമാണ് മറ്റൊരു പ്രത്യേകത. 5 രൂപ മുതൽ 500 രൂപയൂടെ ഫുഡ് കൂപ്പണുകൾ ലഭ്യമാണ്.
മാർച്ച് 3 മുതൽ കുടുംബശ്രീയുടെ തീം സ്റ്റാളും പ്രദശന വിപണന മേളയും കൊല്ലം @ 75 വർഷികാഘോഷത്തിൻ്റെ ഭാഗമായി തുടങ്ങും. മാർച്ച് 9ന് ഭക്ഷ്യമേള സമാപിക്കും.
കുടുംബശ്രീയുടെ തീരസംഗമത്തിന് തുടക്കമായി
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ തീരപ്രദേശ സിഡിഎസുകൾക്കായി സംഘടിപ്പിക്കുന്ന തീരസംഗമത്തിന് ചവറ സിഡിഎസിൽ തുടക്കമായി. ചവറയിലെ 23 വാർഡുകളിൽ 8 വാർഡുകളാണ് സംഗമത്തിന് ഒരുമിച്ച് കൂടിയത്.
ബഹു എം എൽ എ ഡോ സുജിത്ത് വിജയൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ വഴി ധാരാളം ലോണുകൾ പോകുന്നുണ്ടെന്നും ഇത് ബാങ്കുകൾക്ക് കുടുംബശ്രീ മിഷനിൽ ഉള്ള വിശ്വാസത്തെ കാണിക്കുന്നതാണെന്നും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചവറ സിഡിഎസ് ചെയർപേഴ്സൺ പ്രിയ ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് അംഗം ലിബി സ്വാഗതം പറഞ്ഞു.
യൂണിയൻ ബാങ്ക് മാനേജർ സൗമ്യ, ഇന്ത്യൻ ബാങ്ക് മാനേജർ വിഷ്ണു, കാനറ ബാങ്ക് മാനേജർ സോനു വിജയ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ ധന്യ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ ഷിനാജ് എന്നിവർ സംസാരിച്ചു
കുടുംബശ്രീ അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രതീഷ് കുമാർ ആർ, ജില്ലാ പ്രോഗ്രാം മാനേജർ പ്രിയ ടി എ എന്നിവർ ആശംസകൾ നേർന്നു.
ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ വീണ, മായ, വയോജന അനിമേറ്റർ ലെനോറ വിവിധ സിഡിഎസ്, എഡിഎസ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. കോസ്റ്റൽ വോളൻ്റിയർ രശ്മി എസ് നന്ദി രേഖപെടുത്തി.
തീരദേശത്തെ സംരംഭസാധ്യതകളും, ഉല്പാദന മേഖലയിലെ സാധ്യതകളും, മത്സ്യബന്ധന മേഖലയിലെ സാധ്യതകളും പ്രതിസന്ധികളും, വിവിധ ബാങ്ക് സ്കീമുകൾ, കുടുംബശ്രീ അയൽക്കൂട്ട, ലിങ്കേജ് തുടങ്ങിയ വായ്പകളുടെ വിശദീകരണവും, വ്യവസായ വകുപ്പ് പി എം ഇ ജി പി, ഉദ്യം രജിസ്ട്രേഷൻ പദ്ധതികളും, ഫിഷറീസ് വകുപ്പ് സാഫ് പദ്ധതിയും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ചെയ്യുന്നതിനുള്ള പരിശീലനവും, ഫിഷ് കിയോസ്ക്, തൊഴിൽ തീരം പദ്ധതി തുടങ്ങിയവ സംഗമത്തിൽ ചർച്ചാവിഷയമായി.
സംഗമത്തോടനുബന്ധിച്ച് ഫിനാൻഷ്യൽ ലിറ്ററസി റിസോഴ്‌സ് പേഴ്സൺ കെ ആർ ധനലക്ഷ്മി ക്ലാസെടുത്തു. മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമാണ രീതിയെ കുറിച്ചുള്ള ക്ലാസ്സിന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ അസ്ഹറുദ്ദീൻ നേതൃത്വം നൽകി. കാൻസർ ടി ബി രോഗ നിർണ്ണയ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ സിഡിഎസ്, എഡിഎസ് അംഗങ്ങളുടെയും കുടുംബശ്രീ ബാലസഭ കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
ചവറയിൽ തുടക്കമിട്ട കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള തീരസംഗമം തീര ദേശ സിഡിഎസുകളായ തെക്കുംഭാഗം, ആലപ്പാട്, നീണ്ടകര, എന്നിവടങ്ങളിൽ വരുംദിനങ്ങളിൽ നടത്തും.
കൊല്ലം ജില്ലാ പഞ്ചായത്ത് മെഗാ തൊഴിൽ മേള
തൊഴിലന്വേഷകർക്ക് അവസരമൊരുക്കി കണക്ട് 2K25
കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അഭ്യസ്ത വിദ്യാരായ തൊഴിലന്വേഷകർക്കായി എസ് എൻ വിമൻസ് കോളേജിൽ ജില്ലാ തല മെഗാ തൊഴിൽമേള 'കണക്ട് 2k25' വിജ്ഞാന കേരളം - ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെയും കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ നിർവഹിച്ചു. ഓരോ വ്യക്തിയുടെയും കഴിവിനനുസൃതമായ തൊഴിൽ തേടുന്ന ഒരു സമൂഹമായി മാറേണ്ട ആവശ്യകതയെ മുൻനിറുത്തിയാണ് സർക്കാർ വിവിധ തൊഴിൽ മേളകളും നൈപുണ്യ പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തുല്യത പരീക്ഷ - ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് സമാനമായി തൊഴിലന്വേഷകർക്ക് തൊഴിൽ അവസരങ്ങൾ എത്തിക്കുകയാണ് ജില്ലാ പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ മേളയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഹരി ഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ അഡ്വ അനിൽ എസ് കല്ലേലിഭാഗം ആശംസ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി സയൂജ ടി കെ പദ്ധതി വിശദീകരണം നടത്തി. എസ് എൻ വിമൻസ് കോളേജ് പ്രിൻസിപ്പൾ ഡോ ജിഷ എസ് വിശിഷ്ട സാന്നിധ്യമായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽ ചന്ദ്രൻ ആർ സ്വാഗതം പറഞ്ഞു. എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ ദേവിപ്രിയ ഡി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സോന ജി കൃഷ്ണൻ, ഡോ ദിവ്യ എസ്, എസ് എൻ വിമൻസ് കോളേജ് പ്ലേസ്മെൻ്റ് സെൽ ഡോ രേഷ്മ പി പി എന്നിവർ സംസാരിച്ചു. മയ്യനാട് സിഡിഎസ് അധ്യക്ഷ ശ്രീലത, കുടുംബശ്രീ അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രതീഷ് കുമാർ ആർ, കെ ഡിസ്ക് ഡിപിഎം സനൽ കുമാർ, ഡി.ഡി.യു.ജി.കെ.വൈ ഡിപിഎം അരുൺ രാജ് എന്നിവരും സന്നിഹിതരായി. അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അനീസ എ കൃതജ്ഞത രേഖപ്പെടുത്തി.
ഉദ്ഘാടനത്തിന് മുന്നോടിയായി തുടങ്ങിയ രജിസ്ട്രേഷൻ കൗണ്ടറിൽ തൊഴിലന്വേഷകർ തിരക്ക് കൂട്ടി തൊഴിൽ മേളയ്ക്ക് വിജയാരംഭം കുറിച്ചു. എസ് എൻ വിമൻസ് കോളേജിൻ്റെ ലൈബ്രറി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോർ മുതൽ രണ്ടാം നില വരെ രജിസ്ട്രേഷൻ കാൻഡിഡേറ്റ് ഇൻ്റർവ്യൂ എന്നിവയ്ക്ക് സജ്ജീക്കരിച്ചു.
55 കമ്പനികളിൽ വിവിധ മേഖലകളിലായി ജോലി സാധ്യതകൾ ലഭ്യമാക്കിയ തൊഴിൽ മേളയിൽ കുടുംബശ്രീ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ സൗജന്യ പരിശീലന തൊഴിൽദായക മൊബിലൈസേഷൻ കൗണ്ടറും സജ്ജീകരിച്ചിരുന്നു. 960 ഉദ്യോഗാർത്ഥികൾ വിവിധ കമ്പനികളിലെ ഇൻ്റർവ്യൂവിൽ പങ്കെടുത്തു. 373 പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപെട്ടു. 181 പേരെ അന്നേദിവസം തന്നെ വിവിധ കമ്പനികൾ ജോലിക്ക് തിരഞ്ഞെടുത്തു.
ബഡ്സ് ഒളിമ്പിയ 2025 : കായിക പ്രതിഭകൾക്ക് അരങ്ങൊരുക്കി
പരിമിതികളെ മറന്ന് ആസ്വദിച്ചും ആവേശം കൊണ്ടും മത്സരിച്ചു ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾ. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന ബഡ്സ് ഒളിമ്പിയ 2025 ഫെബ്രുവരി 16ന് പള്ളിമണ്ണിലെ സിദ്ധാർഥ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച വേളയിലാണ് ബഡ്സ് കുട്ടികൾ കായിക മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭ തെളിയിച്ചത്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരുടെ കായിക വിരുതിന് ഒരു അരങ്ങ് ഒരുക്കുന്നതിനും വേണ്ടിയാണ് ബഡ്സ് ഒളിമ്പ്യ ഈ വർഷം മുതൽ സംഘടിപ്പിച്ച് വരുന്നത്.
ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നതു പോലെ കായിക മേളയും സംഘടിപ്പിക്കുമെന്ന് 2024 സംസ്ഥാന ബഡ്സ് കലോത്സവത്തിലെ ഉദ്ഘാടന പ്രസംഗത്തില്‍ ബഹു തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ബഡ്സ് ഒളിമ്പിയ വിഭാവന ചെയ്യപ്പെടുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, വിഭാഗങ്ങളിലായി ഓട്ടമത്സരം, നടത്തമത്സരം, റിലേ, ലോങ് ജംപ്, ബോൾ ത്രോ, സോഫ്റ്റ് ബോൾ ത്രോ, ബാസ്കറ്റ് ബോൾ ത്രോ, മാർച്ച് പാസ്റ്റ്, ഷോട്ട് പുട്ട്, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, വീൽചെയർ റേസ് എന്നിങ്ങനെ 32 ഇനങ്ങളിൽ 22 ബഡ്സ് സ്ഥാപനങ്ങളിലെ 175 കുട്ടികൾ പങ്കെടുത്തു. 2 ഗ്രൗണ്ടുകളിലായി മത്സരങ്ങൾ നടത്തി.
ബഡ്സ് ഒളിമ്പിയ ആദ്യ പതിപ്പിൻ്റെ ജേതാക്കൾ ഇട്ടിവ ബഡ്സ് സ്കൂളാണ്. പോയിൻ്റുകളാണ് അവർ നേടിയത്. പോയിൻ്റോടുകൂടെ സ്കൂൾ റണ്ണർ അപ്പ് ആയി.
നെടുമ്പന പഞ്ചായത്ത് അധ്യക്ഷ ഗിരിജകുമാരി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉണ്ണികൃഷ്ണൻ, നെടുമ്പന സിഡിഎസ് അധ്യക്ഷ ശോഭിത, ഇളമ്പള്ളൂർ സിഡിഎസ് അധ്യക്ഷ ജയമോൾ , തൃക്കോവിൽവട്ടം സിഡിഎസ് അധ്യക്ഷ ഉഷാകുമാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വിമൽചന്ദ്രൻ ആർ,എ ഡി എം സി അനീസ എ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോഓർഡിനേറ്റർമാർ മറ്റ് ജില്ലാ മിഷൻ സ്റ്റാഫുകൾ എന്നിവരും പങ്കെടുത്തു.
ജേതാക്കൾ 27, 28 തീയതികളിൽ കലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന സംസ്ഥാന മേളയിൽ മാറ്റുരയ്‌ക്കും
കഫേ കുടുംബശ്രീ ഭക്ഷ്യ മേളയുടെ സമാപനത്തിൽ അരങ്ങേറി ' കനവ് '
ഫെബ്രുവരി പതിനൊന്ന് മുതൽ നടന്നുവരുന്ന കഫേ കുടുംബശ്രീ ഭക്ഷ്യ മേളയുടെ സമാപനദിനത്തിൽ തദ്ദേശീയ മേഖലയിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ സംഗമമായ കനവ് 2025 രാവിലെ മുതൽ വൈകിട്ട് വരെ ചെമ്മന്തൂരിലെ കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ അരങ്ങേറിയത്. ചിതറ, പിറവന്തൂർ, തെന്മല, കുളത്തൂപ്പുഴ, ആര്യങ്കാവ് തദ്ദേശീയ മേഖലയിൽ നിന്നും നൂറിലധികം ബാലസഭ കുട്ടികൾ സംഗമിച്ചു. ലഹരിക്കെതിരെയുള്ള കാമ്പയിൻ അതിനോട് അനുബന്ധിച്ച് ചിത്രരചന, അവബോധ ക്ലാസ് നടത്തി. കുട്ടികൾ അവതരിപ്പിച്ച തനത് നാടൻ പാട്ടുകൾ, തനത് നൃത്തം, കമ്പടി, പാ ഇയത്തമ ഡാൻസ് തുടങ്ങിയ തനത് കലാപരിപാടികൾ , മൈമ്, ശിങ്കാരിമേളം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ചലച്ചിത്ര ഗാനം, ഇംഗ്ലിഷ് ആക്ഷൻ പാട്ട്, കവിത പാരായണം തുടങ്ങിയവയും 'കനവി'ൻ്റെ ഭാഗമായി നടന്നു.
ലഹരി വിരുദ്ധ ക്ലാസിന് എക്സൈസ് ഇൻസ്പെക്ടർ ശ്രീ റെജി.ജെ നേതൃത്വം നൽകി. ലഹരി വസ്തുതകളുടെ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെകുറിച്ചും അതുമൂലം മനുഷ്യൻ്റെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇല്ലാതാവുന്നതിനെ പറ്റിയും വിശദീകരിച്ചു. കുട്ടികളുമായി ഇടപെഴകിയും പാട്ടുപാടിയും രസകരമായി ക്ലാസെടുത്തു. ബാലസഭ അംഗം ശിവാനന്ദൻ സി എ യുടെ നേതൃത്വത്തിൽ ലഹരികെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ എടുത്തു.
ക്ലാസിന് ശേഷം ഇൻസ്പെക്ടർ ലഹരിക്കിരെയുള്ള സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് കുട്ടികളോടൊത്ത് ഒപ്പ് വച്ചു.
കുടുംബശ്രീ സാമൂഹിക വികസന ജില്ലാ പ്രോഗ്രാം മാനേജർ ശ്രീമതി സിന്ധുഷ കെ, കുളത്തൂപ്പുഴ സിഡിഎസ് അധ്യക്ഷ ശ്രീമതി കൈരളി, അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി പ്ലീനറി സെഷൻ അവതരണത്തിൽ ജേതാവായ മലർവാടി ബാലസഭാംഗം ശിവാനന്ദൻ സി എ എന്നിവരും സന്നിഹിതരായിരുന്നു. സാമൂഹിക വികസന ബ്ലോക്ക് കോർഡിനേറ്റർമാർ, ട്രൈബൽ അനിമേറ്റർമാർ, ബാല സഭ റിസോഴ്സ് പേഴ്സൺമാർ എന്നിവരും പങ്കെടുത്ത്.
സംരംഭ ശാക്തീകരണത്തിനായി കുടുംബശ്രീയുടെ എം ഇ ആർ സി
: കുടുംബശ്രീ സംരംഭക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്റർ (എം ഇ ആർ സി) കൊല്ലം ചിറ്റുമല ബ്ലോക്കിൽ ആരംഭിച്ചു. ബഹു മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു.
എം ഇ സി മാരെ (മൈക്രോ എന്റർപ്രൈസ് കൺസൾട്ടൻറ്) ഫലപ്രദമായി വിനിയോഗിക്കുന്നതിനും അവർ മുഖേന സംരംഭങ്ങൾ വികസിപ്പിക്കുന്നതിനും ഗുണഭോക്താവിന്റെ തിരഞ്ഞെടുപ്പ് മുതൽ സംരംഭ രൂപീകരണം വരെ സൂക്ഷ്മമായി കൈകാര്യം ചെയ്ത് വിജയകരമായ സംരംഭം ഉറപ്പാക്കി എല്ലാവർക്കും തൊഴിൽ നേടികൊടുക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് എം ഇ ആർ സി സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
ചിറ്റമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയദേവി മോഹൻ സ്വാഗതം പറഞ്ഞു. ബഹു കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. എം ഇ ആർ സി മെമ്പർ സെക്രട്ടറിയും,കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്ററുമായ ശ്രീ ഉന്മേഷ്. ബി പദ്ധതി വിശദീകരണം നടത്തി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ബി.ദിനേശ്,പേരയം ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ അഡ്വക്കേറ്റ് അനീഷ് പടപ്പക്കര , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ശ്രീമതി. പി ഉഷാദേവി, ശ്രീമതി ഇജീന്ദ്ര ലേഖ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാർ, എം ഇ ആർ സി ചെയർപേഴ്സൺ നന്ദിനി ജി, ജില്ലാ പ്രോഗ്രാം മാനേജർ വിഷ്ണു പ്രസാദ്, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവരും സംസാരിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ്ജ് അലോഷ്യസ് നന്ദി രേഖപ്പെടുത്തി.
കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കം
കൊല്ലം കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിൽ 2025 ഫെബ്രുവരി പതിനൊന്ന് മുതൽ പതിനഞ്ച് വരെ നീളുന്ന കഫേ കുടുംബശ്രീ ഭക്ഷ്യമേളയും കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനവും പുനലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കൃഷ്ണപിള്ള സാംസ്കാരിക നിലയം, ചെമ്മന്തൂരിൽ ആരംഭിച്ചു. പുനലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പുഷ്പലത ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ അനസ് അധ്യക്ഷത വഹിച്ചു. പുനലൂർ സി ഡി എസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീത ബാബു കൃതജ്ഞത രേഖപ്പെടുത്തി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ പദ്ധതി വിശദീകരണം നടത്തി. ഡിപിഎം മീന മുരളീധരൻ, ഡിപിഎം ആതിര കുറുപ്പ്, മറ്റ് കുടുംബശ്രീ അംഗങ്ങൾ എന്നിവരും സന്നിഹിതരരായിരുന്നു.
മേള രാവിലെ 9: 30യ്ക്ക് തുടങ്ങി വൈകീട്ട് 9ന് അവസാനിക്കും
തത്സമയം ഭക്ഷണം പാകം ചെയ്യുന്ന സ്റ്റാളുകളാണ് മേളയിലെ മുഖ്യ ആകർഷണം. കൊല്ലത്തിൻ്റെ സ്വാദറിയിക്കുന്ന കപ്പ മീൻകറി വിവിധതരം പായസം,ചുക്ക് കാപ്പി, ഫ്രഷ് ജ്യൂസ്, ചായ, വിവിധ ഇനം പലഹാരങ്ങൾ കൂടാതെ കേരളത്തിൻറെ രുചിക്കൂട്ട് അറിയാനായി ഇടുക്കി സ്പെഷ്യൽ പിടിയും കോഴിയും, പഴംപൊരി ബീഫ്, കിഴി പൊറോട്ട, വിവിധ ബീഫ് ചിക്കൻ വിഭവങ്ങൾ, പൊറോട്ട ബീഫ് കറി, അപ്പം ചിക്കൻ കറി, മലപ്പുറം സ്പെഷ്യൽ മലബാർ ചിക്കൻ ബിരിയാണി, നെയ്ച്ചോറ് കടായി, കരിഞ്ചീരക കോഴി, മണവാളൻ കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചില്ലി,ചിക്കൻ പൊരിച്ചത്, ബീഫ് ചില്ലി, പുട്ട് ബീഫ്, ചില്ലി ഗോപി, പാൻ ഇന്ത്യൻ വൈവിധ്യത്തിനായി ഉത്തരാഖണ്ഡ് സ്പെഷ്യൽ പാവ് ബജി,സ്പ്രിങ് പൊട്ടറ്റോ, ചിക്കൻ നൂഡിൽസ്,ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ മോമോസ്,പാനി പൂരി, വട പാവ് ഒഡീഷയിലെ ചിക്കൻ പക്കോഡ, എഗ്ഗ് ബുർജി, എഗ്ഗ് റോൾ, ചിക്കൻ റോൾ എന്നിവയാണ് കുടുംബശ്രീ കഫെ ഫുഡ് കോർട്ടിൽ ഭക്ഷണപ്രിയർക്കായി ഒരുക്കിയിരിക്കുന്നത് വിഭവങ്ങൾ.
കഫേ കുടുംബശ്രീ ഭക്ഷ്യമേളയോടൊപ്പം സജ്ജീകരിക്കുന്ന കുടുംബശ്രീ പ്രദർശന വിപണന മേളയിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 14 കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളായ തേൻ, കൂണിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, ഇരുമ്പ് അടുക്കള ഉപകരണങ്ങൾ, എൽഇഡി ബൾബുകൾ, ഓർഗാനിക് സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ, വിവിധയിനം അച്ചാറുകൾ, കറി മസാലകൾ, വസ്ത്രങ്ങൾ,ബേക്കറി ഉൽപ്പന്നങ്ങൾ,മില്ലറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ലഭിക്കും.
ഫെബ്രുവരി പതിനൊന്ന് മുതൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി വൈകുന്നേരം കുടുംബശ്രീ അയൽക്കൂട്ടങ്ങളും ബാലസഭ കുട്ടികളും സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
A one day workshop was held for Member Secretaries under the helm of Kudumbashree District Mission - Kollam at Kottarakkara CHRD Office
Under the Unnathi project, a mobilization was held for candidates which was followed by certificate distribution for previous batch students.
The first review meeting for Home Shop Owners was held at Sasthamcotta Block Panchayath Office.
Model CDS AAP Training was held at Neendakara CDS