An Agri Producer Group -Purchasing Committee meeting was held at Melila CDS
A Meeting was held for the MEC team at Vettikavala presided by ADMC ME and DPMs
Presided over by DMC
10.30 AM-11.30 AM.
ADMCs & DPMs, CMMs :- Discussion with BCs components concerned.
11.30 AM- 11.45 AM:- Tea Time.
11.45 AM:- DPMs & CMM s:- Explain the plan for K- lift achievement, components parameters target, components fund utilisation for the last quarter of this FY& programmes.
ADMC-IBCB presided over the review of Haritha NHG Grading and ADMC ME presided over Lakpathi Didi review
The second day of RISE TOT at Kulanada
Unnathi fast food batch inauguration was held at Chathanoor
A cluster review was helf for the FI and MIS team at Pooyappally
RISE Campaign TOT was held at Kulanada.
A cluster level review meeting was held at Kadakkal for the FI and MIS Team
A cluster level Review Meeting was held at Chavara CDS for the FI and MIS Team.
കുടുംബശ്രീ ജില്ലാതല പ്ലാൻ റിവ്യൂ മീറ്റിംഗ് 2025 ജനുവരി 21ന് രാവിലെ 10 മുതൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു . ജില്ലാ മിഷൻ ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ മീറ്റിംഗിൽ എല്ലാ സി.ഡി.എസ്സ് ചെയർപേഴ്‌സൺമാരും, മെമ്പർ സെക്രട്ടറിമാരും അക്കൗണ്ടൻ്റ്മാരും പങ്കെടുത്തു.
കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി
അവതരണത്തിൽ ഒന്നാം സ്ഥാനം കൊല്ലത്തിന്.
കുടുംബശ്രീ മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ 2024 ഏപ്രിൽ മുതൽ അവതരിപ്പിച്ച ശുചിത്വോത്സവത്തിന്റെ ഭാഗമായി പ്രാഥമിക തലം, ജില്ലാതലം,മേഖലാ തലം മത്സരങ്ങൾ സംഘടിപ്പിച്ചു തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ ബാലസഭ കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കൊല്ലം ജില്ലയിലെ തെന്മല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മലർവാടി ബാലസഭാ അംഗമായ സി. എ ശിവനനന്ദൻ ഒന്നാം സ്ഥാനം നേടുകയും ജേതാക്കൾക്കുള്ള ക്യാഷ് അവാർഡിന് അർഹനാകുകയും ചെയ്തു. അന്താരാഷ്ട്ര ഉച്ചകോടിയിൽ വിവിധ മേഖലകളിലെ മാലിന്യ പ്രശ്നങ്ങൾ, അവ ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ചു 14 ജില്ലകളിൽ നിന്നും കുടുംബശ്രീ ബാലസഭ അംഗങ്ങളായ 140 കുട്ടികൾ ആണ് പ്രബന്ധങ്ങൾ തയ്യാറാക്കിയത്. ഇതിൽ നിന്നും നിരവധി പ്രക്രിയകളിലൂടെ 84 കുട്ടികളെ തിരഞ്ഞെടുത്തു.
2025 ജനുവരി 18,19 തീയതികളിൽ തിരുവന്തപുരം കനകക്കുന്നിൽ വച്ച് സംഘടിപ്പിച്ച കുടുംബശ്രീ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്ലീനറി സെഷനിൽ അവതരണം നടത്തിയതിൽ നിന്നാണ് ശിവനന്ദൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊല്ലം കുടുംബശ്രീയ്ക്ക് അഭിമാനം ആയി.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ മൊബൈൽ മാർക്കറ്റിങ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് നടത്തി
കുടുംബശ്രീ സംരംഭക ഉൽപന്നങ്ങളുടെ വിപണനം വിപുലീകരിക്കുന്നതിന് BNSEP പത്തനാപുരം ബ്ലോക്കിൽ മൊബൈൽ മാർക്കറ്റിങ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ ഗണേഷ്കുമാർ നിർവഹിച്ചു. കുടുംബശ്രീ സംരംഭകരുടെ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്ക് മികച്ച വിപണനം ആശംസിച്ചു എം എൽ എ സംസാരിച്ചു.2020 ൽ പ്രവർത്തനം ആരംഭിച്ച മൊബൈൽ മാർക്കറ്റിങ് വാഹനത്തിൻ്റെ പുനരാരംഭത്തിനായിട്ടാണ് ഫ്ലാഗ് ഓഫ് സംഘടിപ്പിച്ചത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആനന്ദവല്ലി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനാപുരം BNSEP ചെയർപേഴ്സൺ ശ്രീമതി ഉഷ വിക്രമൻ സ്വാഗതം പറഞ്ഞു.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ, അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ഉന്മേഷ് ബി, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശ്രീമതി മീന മുരളീധരൻ, ശ്രീമതി ആതിര കുറുപ്പ് എന്നിവരും പങ്കെടുത്തു.
കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ മൊബൈൽ മാർക്കറ്റിങ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് നടത്തി
കുടുംബശ്രീ സംരംഭക ഉൽപന്നങ്ങളുടെ വിപണനം വിപുലീകരിക്കുന്നതിന് BNSEP പത്തനാപുരം ബ്ലോക്കിൽ മൊബൈൽ മാർക്കറ്റിങ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ ഗണേഷ്കുമാർ നിർവഹിച്ചു. കുടുംബശ്രീ സംരംഭകരുടെ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്ക് മികച്ച വിപണനം ആശംസിച്ചു എം എൽ എ സംസാരിച്ചു.2020 ൽ പ്രവർത്തനം ആരംഭിച്ച മൊബൈൽ മാർക്കറ്റിങ് വാഹനത്തിൻ്റെ പുനരാരംഭത്തിനായിട്ടാണ് ഫ്ലാഗ് ഓഫ് സംഘടിപ്പിച്ചത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആനന്ദവല്ലി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനാപുരം BNSEP ചെയർപേഴ്സൺ ശ്രീമതി ഉഷ വിക്രമൻ സ്വാഗതം പറഞ്ഞു.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ ആർ, അസി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ ഉന്മേഷ് ബി, ജില്ലാ പ്രോഗ്രാം മാനേജർമാരായ ശ്രീമതി മീന മുരളീധരൻ, ശ്രീമതി ആതിര കുറുപ്പ് എന്നിവരും പങ്കെടുത്തു.
അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാൻ പ്രവർത്തിക്കുന്ന കുടുംബശ്രീ സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്കിന്റെ എട്ടാമത് വാർഷിക ആഘോഷം കെഎസ്എഫ്ഇ ചെയർമാൻ ശ്രീ കെ വരദരാജൻ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തിൽ കുടുംബശ്രീ പ്രസ്ഥാനം നൽകിവരുന്ന പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണ്. സ്ത്രീകളുടെയും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സ്നേഹിത പോലൊരു സംവിധാനം ഇന്ന് വളരെയധികം പ്രാധാന്യമർഹിക്കുന്നു ഒന്നാണ് എന്ന് പരാമർശിച്ചു.
സ്നേഹിതയിൽ ആകെ 2695 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 849 കേസുകൾ നേരിട്ടും, 1846 കേസുകൾ ടെലിഫോണിലൂടെയും റിപ്പോർട്ട് ചെയ്യപ്പെട്ടു. 57 പോക്‌സോ കേസുകൾ, 423 ഗാർഹിക പീഢന കേസുകൾ, കുട്ടികളുമായി സംബന്ധിച്ച് 77 കേസുകൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടു. 408 കേസുകൾക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ആർ.രതീഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജെൻഡർ ഡി.പി.എം ശ്രീമതി ബിന.ആർ സ്വാഗതം പറയുകയും സ്നേഹിത കൗൺസിലർ നിഷീ വസന്ത്, സർവീസ് പ്രൊവിഡർ ധന്യ.ഡി എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ അതിജീവിതകൾക്കൊപ്പമോ സമൂഹം എന്ന വിഷയത്തെ അധികരിച്ച് ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപൻ, പബ്ലിക് റിലേഷൻസ് കൺസൾട്ടന്റ് അനുപമ മോഹൻ എന്നിവർ സംസാരിച്ചു ജെൻഡർ ജില്ല പ്രോഗ്രാം മാനേജർ ബീന ആർ മോഡറേറ്റർ ആയി. സി.ഡി.എസ് ചെയർപേർസൺമാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, എഫ്.എൻ.എച്ച്.ഡബ്ലിയു ആർ.പി, എഫ് എൽ സി.ആർ.പി, ജില്ലാ മിഷൻ സ്റ്റാഫുകൾ, സ്നേഹിതാ സ്റ്റാഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.തുടർന്നു കുടുംബശ്രീയുടെ കലാ ടീം ആയ രംഗശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ത്രീധനത്തിന് എതിരെ ' മാറ്റത്തിന്റെ കാഹളം' കലാപ്രകടനവും അവതരിപ്പിച്ചു. യോഗത്തിന് ഓഫീസ് അസിസ്റ്റന്റ് അശ്വനി നന്ദി പറഞ്ഞു.
കുടുംബശ്രീ ആറാമത് ബഡ്സ് കലോത്സവം
തില്ലാനയുടെ അരങ്ങില്‍ കിരീടമുയര്‍ത്തി
വയനാട് ജില്ല രണ്ടാമതും ചാമ്പ്യന്‍മാര്‍
ഒന്നാം സ്ഥാനം വയനാട്(47 ), രണ്ടാം സ്ഥാനം തൃശൂര്‍(27 ), മൂന്നാം സ്ഥാനം തിരുവനന്തപുരം ( 25 )
നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി വയനാട് ജില്ല രണ്ടാം വട്ടവും ചാമ്പ്യന്‍മാരായി. കലോത്സവത്തിന്‍റെ രണ്ടു നാളും ആവേശോജ്ജ്വല പോരാട്ടത്തിലൂടെ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം കാഴ്ച വച്ചു കൊണ്ടായിരുന്നു കിരീടത്തില്‍ മുത്തമിടാനുള്ള വയനാടിന്‍റെ കുതിപ്പ്. 27 പോയിന്‍റുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 25 പോയിന്‍റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും നേടി. ആദ്യദിനം പോയിന്‍റ് നിലയില്‍ മുന്നിലായിരുന്ന തിരുവനന്തപുരം ജില്ലയെ അന്നു വൈകുന്നേരം തന്നെ വയനാട് മറി കടന്നു. തുടര്‍ന്ന് അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാടി വ്യക്തമായ ലീഡ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം ബഡ്സ് കലോത്സവത്തില്‍ നേടിയ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞതിന്‍റെ ഇരട്ടി ആഹ്ളാദത്തോടെയാണ് ജില്ലാ ടീമിന്‍റെ മടക്കം.
ചാമ്പ്യന്‍മാരായ വയനാട് ജില്ലയ്ക്ക് ട്രോഫിയും അഞ്ചു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലയ്ക്ക് ട്രോഫിയും മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് ട്രോഫിയും രണ്ടു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വൈവിധ്യമാര്‍ന്ന കലകളുടെ സംഗമ ഭൂമികയായി തില്ലാന ബഡ്സ് കലോത്സവം മാറിയെന്നും അവരുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണ് കലോത്സവമെന്നും മന്ത്രി പറഞ്ഞു.
മികച്ച ബഡ്സ് ഉല്‍പന്ന സ്റ്റാളുകളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കുള്ള പുരസ്കാരം, വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരം, കലോത്സവ നഗരിയില്‍ മികച്ച സുരക്ഷയൊരുക്കിയ പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്കുമുളള പുരസ്കാരം എന്നിവ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് എന്നിവര്‍ സംയുക്തമായി വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ ഹരീഷ്, കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്ഥിരംസമിതി അധ്യക്ഷ യു.പവിത്ര, സി.ഡി.എസ് അധ്യക്ഷമാരായ സുജാത എസ്, സിന്ധു വിജയന്‍, വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി.കെ, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരായ ഉന്‍മേഷ് ബി, രതീഷ് കുമാര്‍, കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍, സാമൂഹിക വികസന സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി.രാജന്‍ എന്നിവര്‍ പങ്കെടുത്തു കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ ആര്‍ സ്വാഗതവും അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനീസ എ കൃതജ്ഞതയും പറഞ്ഞു.