to
തൃക്കരിപ്പൂരില്‍ പൂക്കളുടെ സുഗന്ധമേകി ഹരിതകര്‍മ്മസേന Updated On 2025-03-26

അതേ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ അധികവരുമാനം ലഭ്യമാക്കാന്‍ കണ്ടുപിടിച്ച ഉപായം മറ്റൊന്നുമല്ല. തങ്ങളുടെ പ്രദേശത്ത് ഏറെ ആവശ്യമുള്ള പൂക്കള്‍ വില്‍ക്കുന്ന ഒരു പൂക്കട. ഹരിത ഫ്‌ളവേഴ്‌സ് എന്ന പേരും ഇട്ടു. ഇക്കഴിഞ്ഞ ഓണത്തിന് തൃക്കരിപ്പൂരുകാര്‍ പൂക്കള്‍ തേടി മറ്റെങ്ങും പോയില്ല. നേരേ ഹരിത ഫ്‌ളവേഴ്‌സിലേക്ക് എത്തി. അതുവരെ പൂക്കള്‍ക്കായി പയ്യന്നൂരിനെ ആശ്രയിച്ചിരുന്ന തൃക്കരിപ്പൂരുകാര്‍ക്ക് ആശ്വാസമാകുകയായിരുന്നു ഹരിത ഫ്‌ളവേഴ്‌സ്.
തൃക്കരിപ്പൂര്‍ ബസ്സ്സ്റ്റാന്‍ഡിലെ പഞ്ചായത്ത് കെട്ടിടത്തില്‍ 2024 സെപ്റ്റംബര്‍ മാസത്തിലാണ് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഹരിതകര്‍മ്മസേനാംഗങ്ങളായ 42 പേരില്‍ പത്ത് പേര്‍ക്ക് പൂക്കട നടത്തിപ്പിന് പ്രത്യേക പരിശീലനവും നല്‍കി. ഇപ്പോള്‍ 42 പേരും ഒരേ മനസ്സോടെ കടയുടെ നടത്തിപ്പിന്റെ ഭാഗമാകുന്നു.
പഞ്ചായത്ത് പദ്ധതിയില്‍ നിന്നുമുള്ള മൂന്ന് ലക്ഷം രൂപയും ബാങ്ക് ലോണായി എടുത്ത നാല് ലക്ഷം രൂപയുമാണ് സംരംഭത്തിന്റെ മൂലധനം. ഇപ്പോള്‍ അടുത്ത് നിന്നുള്ള മൊത്തവിതരണക്കാരില്‍ നിന്ന് പൂക്കളെടുത്താണ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഭാവിയില്‍ ബംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും നേരിട്ട് പൂക്കളെത്തിച്ച് വില്‍പ്പന നടത്താന്‍ ഹരിത ഫ്‌ളവേഴ്‌സ് സംരംഭകര്‍ ലക്ഷ്യമിട്ടിരിക്കുന്നു. ഹരിതകര്‍മ്മസേനാംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് യാതൊരു തടസ്സവുമില്ലാതെ തങ്ങളുടെ സംരംഭക ശേഷി വിനിയോഗിച്ച് അധികവരുമാനം കണ്ടെത്താന്‍ ശ്രമിച്ച തൃക്കരിപ്പൂരിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ മറ്റൊരു മികച്ച മാതൃകയാണ്.

മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍; റെക്കോഡിന്റെ അകമ്പടിയോടെ പുതു പരിശീലന പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് ജില്ലാ മിഷൻ. Updated On 2025-03-25

അജൈവമാലിന്യങ്ങളില്‍ നിന്നും അലങ്കാരവസ്തുക്കള്‍ ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനുള്ള മെഗാ പരിശീലന പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ടാലന്റ് റെക്കോഡിന്റെ ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിലാണ് 'അപ്‌സൈക്ലിങ് ആര്‍ട്ട്' എന്ന പേരില്‍ ജില്ലാ മിഷന്‍ മാര്‍ച്ച് 22ന്‌ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള 358 കുടുംബശ്രീ അംഗങ്ങളാണ് പരിശീന പരിപാടിയുടെ ഭാഗമായത്.
പ്ലാസ്റ്റിക് കുപ്പി, എല്‍.ഇ.ഡി ബള്‍ബ്, പേപ്പര്‍ ഗ്ലാസ്, തുണി, ചിരട്ട, ചില്ലുകുപ്പി എന്നിങ്ങനെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് അധ്യാപികയായ കെ. സന്ധ്യയുടെ നേതൃത്വത്തില്‍ 33 പേരാണ് പരിശീലന പരിപാടി നയിച്ചത്. ഇപ്പോള്‍ പരിശീലനം നേടിയവര്‍ക്ക് രണ്ടാം ഘട്ട പരിശീലനവും നല്‍കും. അതിന് ശേഷം ഇവര്‍ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ അപ്‌സൈക്ലിങ് ആര്‍ട്ട് പരിശീലനം നല്‍കും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വരുമാനവും നേടാനാകും. വില്‍പ്പനയ്ക്ക് എല്ലാവിധ പിന്തുണയും ജില്ലാ മിഷന്‍ നല്‍കും.
ജില്ലയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുക നല്‍കി വാങ്ങുക. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും വരുമാനം ഇതുവഴി ഉറപ്പാക്കുന്നു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ചാമുണ്ണി അധ്യക്ഷനായ ചടങ്ങില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ പ്രിയങ്ക. ജി ഐ.എ.എസ് മുഖ്യാതിഥിയായി. എരുമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേംകുമാര്‍, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി, പാലക്കാട് നോര്‍ത്ത് നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലോചന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഇനി ഒരേ ഒരു ദിനം മാത്രം...സരസ് മേളയ്ക്ക് ഇന്ന് കൊടിയിറക്കം...സമാപനത്തിന് വിശിഷ്ടാതിഥിയായി ടോവിനോയും എത്തും Updated On 2025-01-31

കഴിഞ്ഞ 11 ദിനങ്ങള്‍ ആലപ്പുഴയിലെ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് ഉത്സവപ്രതീതി സമ്മാനിച്ച കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും...

തുടർന്ന് വായിക്കുക

ഇനിയും വന്നില്ലേ സരസ് മേളയ്ക്ക്, എന്നാല്‍ വൈകേണ്ട പോന്നോളൂ Updated On 2025-01-30

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂരില്‍ കൊടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്ന മേളയുടെ പത്താം ദിനത്തിലും കലാസാംസ്‌ക്കാരിക പരിപാടികള്‍ കൊണ്ട് സജീവമായിരുന്നു...

തുടർന്ന് വായിക്കുക

ചെങ്ങന്നൂര്‍ സരസ് ഒരു ഫാമിലി ഹിറ്റ്! Updated On 2025-01-29

ചെങ്ങന്നൂരിലെ കുടുംബശ്രീ ദേശീയ സരസ് മേള ഒരു കുടുംബത്തിലെ ഏവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ആസ്വദിക്കാന്‍ വകയേകുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് മേളയായി മാറിക്കഴിഞ്ഞിരിക്കുകയാണ്...

തുടർന്ന് വായിക്കുക

ഗസല്‍ മഴ തീര്‍ത്ത് ഷഹബാസും ചെങ്ങന്നൂരില്‍ Updated On 2025-01-28

അടിപൊളി ഗാനങ്ങളുടെ ആവേശത്തിന് താത്ക്കാലിക അവധി കൊടുത്ത് ജനുവരി 27ന്‌ ചെങ്ങന്നുരിലെ കുടുംബശ്രീ ദേശീയ സരസ് മേള വേദി ഗസല്‍ മഴയില്‍ അലിഞ്ഞു. പ്രശസ്ത ഗായകന്‍ ഷഹബാസ് അമനും സംഘവുമൊരുക്കിയ സംഗീത വിരുന്ന് നിറഞ്ഞ മനസ്സോടെ ആസ്വദിച്ചത് ആയിരക്കണക്കിനാളുകളായിരുന്നു...

തുടർന്ന് വായിക്കുക

എങ്ങും എവിടെയും സരസ് Updated On 2025-01-27

ചെങ്ങന്നൂരിലും പരിസര പ്രദേശത്തുമെല്ലാം കുടുംബശ്രീ ദേശീയ സരസ് മേളയുടെ വിശേഷങ്ങള്‍ മാത്രമാണിപ്പോള്‍. ജനുവരി 20ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഓരോ നാളുകള്‍ കഴിയുംതോറും ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കെത്തുന്ന ജനങ്ങളുടെ എണ്ണം കൂടിവരികയാണ്...

തുടർന്ന് വായിക്കുക

ജനസാഗരം Updated On 2025-01-26

ഇപ്പോള്‍ എല്ലാ വഴികളും ചെങ്ങന്നൂരിലേക്ക് എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമാകാന്‍ രാവിലെ പത്ത് മണി മുതല്‍ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങുന്നു...

തുടർന്ന് വായിക്കുക

മെഗാഷോയോടെ ഷാജോണും എത്തി, ചെങ്ങന്നൂര്‍ 'സരസ്' ആവേശക്കൊടുമുടിയിൽ Updated On 2025-01-25

കുടുംബശ്രീ ചെങ്ങന്നൂരില്‍ അണിയിച്ചൊരുക്കിയ ദേശീയ സരസ് മേളയിലേക്ക് തുടരെ അഞ്ചാം ദിനവും ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. ഗ്രാമീണ സംരംഭകരുടെ ...

തുടർന്ന് വായിക്കുക

വിധുവിലലിഞ്ഞ് സരസ് Updated On 2025-01-24

മലയാളിയുടെ പ്രിയഗായകന്‍ വിധുപ്രതാപിന്റെ മ്യൂസിക് ഷോയില്‍ ആകെ മയങ്ങി ചെങ്ങന്നൂര്‍ ദേശീയ സരസ് മേളയുടെ നാലാം രാവ്. ജനുവരി 23ന്‌ രാത്രി ആരംഭിച്ച മ്യൂസിക് ഷോ കണ്ടാസ്വദിക്കാന്‍ ആയിരങ്ങളാണ്...

തുടർന്ന് വായിക്കുക