Municipal Level Bankers Meeting
Venue : Municipal Chairman's Chamber
No: Banks Participated : 12
Chaired By : Sri. C P Muhamed Kunhi, Chairman, Ponnani Municipality
Presences: 1. Shali C P, Chairperson, CDS I
2. Bushara, Chairperson, CDS II
3. Renjith Alex, CMM, NULM
4. Preeja, SDS, PMAY
5. Farisha K M, MTP, NULM
6. Aswathy P, CO, NULM
BUDS Products Launch & Stall visited by Sri. Cheriyan Philip, Co-Ordinator, Navakeralam Mission
പൊന്നാനി: ഭിന്നശേഷിക്കാരായുള്ളവർ കൂടെ എത്തുമ്പോഴാണ് നടന്നു തുടങ്ങു എന്ന പ്രഖ്യാപനവുമായി പൊന്നാനി നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനത്തിനായി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ബഡ്സ് സകൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ ശുചീകരണ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. ഹാന്റ് വാഷ്, ഡിഷ് വാഷ്, ഫിനോയിൽ, ലിക്വിഡ് ഡിറ്റർജന്റ്, ടോയ്ലറ്റ് ക്ലീനർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംങ്ങാണ് നടന്നത്.
പൊന്നാനി താലൂക്ക് ആശുപതിയിൽ വെച്ച നടന്ന ചടങ്ങിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.രമാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ ഷംസു, അഷറഫ് പറമ്പിൽ, ഷീനാസുദേശൻ, റീനാ പ്രകാശൻ, കൗൺസിലർമാരായ എം.പി അബ്ദുനിസാർ, എ.കെ ജബ്ബാർ, നഗരസഭ സെക്രട്ടറി എസ്.എ വിനോദ് കുമാർ, സി.ഡി.പി.ഒ സമീന, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ് കുമാർ എന്നിവർ സംബന്ധിച്ചു.