Talento Connect
-A A A+
22November 2025
ബഡ്സ് ഒളിംബിയ
  • അംബദ്കർ മോഡൽ സ്ക്കൂൾ

ജില്ലതല ബഡ്സ് ഒളിമ്പിയയിൽ  സ്നേഹതീരം ബഡ്സ് സ്കൂൾ ഓവറോൾ   ചാമ്പ്യൻ.


ബഡ്‌സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 22.11.2025 ശനിയാഴ്ച പുന്നപ്ര അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ   കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.   ജില്ലാ കളക്ടർ   അലക്സ് വർഗീസ് ഐ എ എസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.   പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നോറോണ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.  കുടുംബശ്രീ ജില്ലാമിഷൻ  അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടെസ്സി ബേബി പരിപാടിക്ക് സ്വാഗതം പറഞ്ഞു .  ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ പുന്നപ്ര നോർത്ത് ചെയർപേഴ്സൺ ഇന്ദുലേഖ ആശംസകൾ അർപ്പിച്ചു. സമാപന സമ്മേളനം മുൻജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് നിമ്മി അലക്സാണ്ടർ  നിർവഹിച്ചു.    കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ടെസ്സി ബേബി സ്വാഗതം പറഞ്ഞു. ഓൾ കേരള ബഡ്സ് സ്കൂൾ ആൻഡ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സ്റ്റാഫ് യൂണിയൻ ജില്ലാതല പ്രസിഡന്റ് സജീന ഓൾ കേരള ബഡ്സ് സ്കൂൾ ആൻഡ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സ്റ്റാഫ് യൂണിയൻ ജില്ലാതല സെക്രട്ടറി സുനിൽ ആശംസകൾ അറിയിച്ചു.  ദേശീയ ജൂനിയർ മീറ്റിൽ അണ്ടർ 16 വിഭാഗം പെന്റാതലോണിൽ ജേതാവായ അനാമിക അജേഷ്  സമ്മാനദാനം നിർഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ  മോള്‍ജി ഖാലിദ്  കൃതജ്ഞത രേഖപ്പെടുത്തി.  മാരാരിക്കുളം സൗത്ത് സ്നേഹതീരം ബഡ്സ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മാരാരിക്കുളം നോർത്ത് മാരാരി ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പ് ആയി.   ചേർത്തല യുഎൽബി ആർദ്ര ബഡ്‌സ് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. പെൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ ജൂനിയർ ആയി ആർദ്ര ബഡ്‌സ് സ്കൂൾ ചേർത്തലയിലെ ഹരിതയും   ആൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ  ജൂനിയറായി  മാരാരിക്കുളം സൗത്ത് സ്നേഹതീരം ബഡ്‌സ്  സ്കൂളിലെ ശബരീഷ്,  ആൺകുട്ടികളിൽ ബെസ്റ്റ് സബ് ജൂനിയർ  വിഭാഗത്തിൽ  മാരാരിക്കുളം സൗത്തിലെ സ്നേഹതീരം ബഡ്സ് സ്കൂൾ  വിദ്യാർത്ഥി രോഹിത്തും പെൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ സബ് ജൂനിയറായി മാരാരിക്കുളം നോർത്ത് മാരാരിബഡ്‌സ് സ്കൂളിലെ ജിസ്ന റോസും പെൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ  സീനിയർ വിഭാഗത്തിൽ മാരാരിക്കുളം സൗത്ത് സ്നേഹതീരം സ്കൂളിലെ ശിവകാമിവി  ആൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ സീനിയർ വിഭാഗത്തിൽ മാരാരിക്കുളം നോർത്ത് മാരാരി ബഡ്‌സ് സ്കൂളിലെ നന്ദു ജയകുമാറും അർഹനായി.

14November 2025
ലോക പ്രമേഹദിനം
  • കളക്ട്രേറ്റ്

നവംബർ 14 ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടിൽ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.  ജില്ലാ കളക്ടർ  അലക്സ് വർഗീസ് ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. 100 പേർക്കാണ് സൗജന്യ പ്രമേഹ പരിശോധന നടത്തിയത്. സാന്ത്വനം പാലിയേറ്റീവ് കെയർ വാളണ്ടിയർ  ഹേമലതയാണ് 100 പേർക്കുള്ള സൗജന്യ പരിശോധന നടത്തിയത്.  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ്, കളക്ടറേറ്റ് ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.

25October 2025
മിനി മാരത്തോൺ സംഘടിപ്പിച്ചു
  • ആലപ്പുഴ ബീച്ച്

നഗരം കീഴടക്കി കുടുംബശ്രീ മാരത്തോൺ

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു.  ആലപ്പുഴ ഇ എം എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെയാണ്  മിനി മാരത്തോൺ സംഘടിപ്പിച്ചത്.ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ ആയിരത്തി മുന്നൂറിലധികം വനിതകളാണ് പ്രായഭേദമെന്യേ  മാരത്തോണിൽ പങ്കെടുത്തത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മിനി മാരത്തൺ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് സ്വാഗതം ആശംസിച്ചു.  വാർഡ് കൗൺസിലർമാരായ  സിമി ഷാഫീഖാൻ, ഹെലൻ ഫെർണാണ്ടസ്,  അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ മാരായ ടെസ്സി ബേബി, അനന്ത രാജൻ,ആലപ്പുഴ സൗത്ത് സിഡി എസ് ചെയർപേഴ്സൺ ഷീല മോഹൻ,  ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുനിത പി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ബീച്ചിൽ പുന്നപ്ര ജ്യോതികുമാറും  സംഘവും അവതരിപ്പിച്ച നാട്ടുപാട്ടു ചങ്ങാത്തം നടന്നു. സ്നേഹിതാ ജൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിംങ് സംവിധാനത്തെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാക്കുക, അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയ കേന്ദ്രമായി പ്രവർത്തിക്കുക, സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക, അവർക്ക് തുണയാകുക തുടങ്ങിയ നിലകളിൽ നിലവിൽ   സ്നേഹിത നടത്തി വരുന്ന മികച്ച  പ്രവർത്തനങ്ങളെക്കുറിച്ച് പ്രചരണം നൽകുക തുടങ്ങിയവയായിരുന്നു മിനിമരത്തോണിന്റെ ലക്ഷ്യം.

27September 2025
ഹാപ്പികേരളം പദ്ധതി നടപ്പിലാക്കി
  • ആലപ്പുഴ ഒ എൽ എഫ് സ്ക്കൂൾ

കുടുംബങ്ങളിൽ സന്തോഷം നിറയട്ടെ 
ഹാപ്പികേരളം പദ്ധതിയിലൂടെ...


ആലപ്പുഴ : കുടുംബങ്ങളിലെ സന്തോഷം വർദ്ധിപ്പിക്കാൻ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം. ഹാപ്പികേരളം’ പദ്ധതി നടത്തിപ്പിനായി കഴിഞ്ഞവർഷം   12 മാതൃക സിഡിഎസുകളെയാണ് തെരഞ്ഞെടുത്തിരുന്നത്. അതിന്റെ തുടർച്ചയായ പ്രവർത്തനങ്ങളാണ് ഈ വർഷവും  നടത്തുന്നത്. ഈ വർഷം നഗര സിഡിഎസ് കൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് പ്രവർത്തനം നടക്കുന്നത്.ഇതിന്റെ ഭാഗമായി ആടിയും പാടിയും ആഘോഷമാക്കി ആലപ്പുഴ  ഒ. എൽ. എഫ് സ്കൂളിൽ വെച്ച് ആലപ്പുഴ നോർത്ത് സി ഡി എസിന്റെ  നേതൃത്വത്തിൽ വാടക്കനാൽ വാർഡിലെ കുടുംബാംഗങ്ങൾ ഒത്തുകൂടി. വ്യക്തികളിൽ സന്തോഷം നിറക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വേണ്ട ഇടപെടലുകൾ കുടുംബശ്രീ നടത്തുന്നു. ഇതിനായി ഓരോ 'ഇട'ങ്ങൾ രൂപീകരിച്ച് കുടുംബങ്ങളെ ഒരുമിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കുടുംബത്തിന്റെ സന്തോഷ സൂചിക ഉയർത്തുകയും അത് വഴി സംസ്ഥാനത്തിന് സന്തോഷ സൂചികയിൽ മുന്നേറാൻ സാധിക്കുകയും ചെയ്യും. ഇതിനായി കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ ഉറപ്പാക്കുന്നു. കുടുംബശ്രീ  നടപ്പിലാക്കുന്ന  എഫ് എൻ  എച്ച് ഡബ്ലൂ (ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് വാഷ്)  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .തുല്യത, സാമ്പത്തിക സുസ്ഥിരത, ശുചിത്വം, വ്യക്തികളുടെ മാനസിക– ശാരീരികാരോഗ്യ സംരക്ഷണം, പരിസര സ‍ൗഹൃദം, പോഷകാഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകളും ഇതിനോടനുബന്ധിച്ച് നത്തുന്നു.

22September 2025
കുടുബശ്രീ കാർഷിക ക്ലസ്റ്റർ രൂപീകരിച്ചു
  • കഞ്ഞിക്കുഴി

കുടുംബശ്രീ സംയോജിത കാർഷിക ക്ലസ്റ്റർ തുടങ്ങി

കുടുംബശ്രീ ജില്ലാ മിഷൻ ആലപ്പുഴ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ സംയോജിത കാർഷിക ക്ലസ്റ്റർ (ഐ.എഫ്.സി) പദ്ധതിയുടെ ഭാഗമായ ലൈവിലിഹുഡ് സർവീസ് സെന്റർ ആരംഭിച്ചു. സെൻ്ററിൻ്റെ  ഉദ്ഘാടനം ആലപ്പുഴ എം. എൽ എ  പി പി  ചിത്തരഞ്ജൻ നിർവഹിച്ചു. 
സംയോജിത ഫാർമിംഗ് ക്ലസ്റ്ററിന് കീഴിൽ വിവിധ ഉൽപ്പന്നങ്ങളുടെ സംഭരണം, തരംതിരിക്കൽ,
മൂല്യവർദ്ധനം, വിപണനം, എന്നിവയും കാർഷിക ഉപകരണങ്ങൾ, കൃഷിക്കും മൃഗസംരക്ഷണത്തിനും ആവശ്യമായ അനുബന്ധ സേവനങ്ങൾ, പരിശീലനങ്ങൾ, പിന്തുണകൾ തുടങ്ങിയ ആവശ്യമായ സഹായങ്ങൾ നൽകുന്ന കേന്ദ്രമാണ് എൽ. എസ് .സി കൾ. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ എസ് രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസി അധ്യക്ഷയായിരുന്നു . കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അനിത തിലകൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്.സുഖലാൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  മാലൂർ ശ്രീധരൻ,  ഷീബ, സി.ഡി എസ് മെമ്പർമാർ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാരായ അമൽ രാജ്, സുചിത്ര, ചേർത്തല സൗത്ത് സിഡിഎസ് ചെയർപേഴ്സൺമാരായ ആലീസ് വിജയൻ,  സുധർമ സന്തോഷ് ബ്ലോക്ക് കോഡിനേറ്റർമാരായ ശ്യാമ ,സോണി ,പ്രിയ, സി.ഡി.എസ് അക്കൗണ്ടന്റ് മഞ്ജു, ഐ.എഫ്.സി ആങ്കർ ശരണ്യ, സീനിയർ  സി ആർ പി ഷീജ,  എ എച്ച് സി.ആർ.പി ബിന്താര, അഗ്രി സി.ആർ.പി സുനിത, കോസ്റ്റൽ വോളണ്ടിയർ മേരി വത്സല,കമ്മ്യൂണിറ്റി അംബാസിഡർ സീമ, എം.ഈ.സി മാർ,റിസോർസ് പേഴ്‌സന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  സിഡിഎസ് ചെയർപേഴ്സൺ അനീജി മനോജ് സ്വാഗതവും ബ്ലോക്ക് ഓർഡിനേറ്റർ സിമി കൃതജ്ഞതയും പറഞ്ഞു.

12September 2025
വൺസ്റ്റോപ്പ് ഫെസിലിറ്റി സെൻ്റർ ഉദ്ഘാടനം
  • അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത്

സൂക്ഷ്മ സംരംഭങ്ങളുടെ വിപുലീകരണം ലക്ഷ്യമാക്കി കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് വൺസ്റ്റോപ്പ് ഫെസിലിറ്റി സെന്റർ. കഴിഞ്ഞ കാൽ നൂറ്റാണ്ടിനു മുകളിലായി കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയിൽ സൂത്യർഹ മാതൃകകളാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ നിലവിലുള്ള സംരംഭങ്ങളുടെ  വിപുലീകരണവും വളർച്ചയും കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബശ്രീയുടെ പരിഗണനയിലുള്ള വിഷയമാണ്. അതിന്റെ ഭാഗമായ് എൻ ആർ എൽ എമുമായി ചേർന്നാണ് കുടുംബശ്രീ വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി സെന്റർ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള സംരംഭങ്ങളിൽ അവയുടെ സാധ്യതകൾ മനസിലാക്കി ഹയർ ഓർഡർ സംരംഭങ്ങൾ ആക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കുടുംബശ്രീ സംരംഭങ്ങളെ കണ്ടെത്തുന്നതിന്
സി ഇ എഫ് ഉൾപ്പെടെയുള്ളവയുടെ പിന്തുണ  ഉറപ്പുവരുത്തേണ്ടതുണ്ട്.

 നിലവിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ്  പദ്ധതി നടപ്പിലാക്കുന്നത്.  ജില്ലയിൽ അമ്പലപ്പുഴ, ഹരിപ്പാട് ബ്ലോക്കുകളിലാണ് നിലവിൽ പദ്ധതി നടപ്പിലാക്കുന്നത്. 3 വർഷമാണ് കാലയളവ്. ഇതിനായി 5 കോടി രൂപ വരെയാണ് അനുവദിക്കുന്നത്. ആദ്യ ഗഡുവായ 1 കോടി രൂപ ഒ എസ് എഫ് മാനേജ്മെന്റ് കമ്മിറ്റിയ്ക്ക് ലഭ്യമാക്കി.

 യോഗ്യരായ സംരംഭകരെ കണ്ടെത്തി  പ്രൊജക്റ്റ് തയ്യാറാക്കി നടപ്പിലാക്കുന്നതിനായി 12 ബി ഡി എസ് പി മാരെ തിരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു. രണ്ടു ബ്ലോക്കുകളിലായി ഈ 12 ബി ഡി എസ് പി മാർ വിവിധ സി ഡി എസുകളിൽ സേവനമനുഷ്ഠിക്കും. പദ്ധതിക്കായി ഒരു മോഡൽ ഓഫീസും ഒരു സാറ്റലൈറ്റ് ഓഫീസും കണ്ടെത്തി. നോടൽ ഓഫീസ് അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലും സാറ്റലൈറ്റ് ഓഫീസ് ഹരിപ്പാട് ബ്ലോക്കിലെ കുമാരപുരം പഞ്ചായത്തിലുമാണ്.
കുടുംബശ്രീയുടെ വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി  സെന്റർ അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു.


  ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
 കെ ജി രാജേശ്വരി വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി സെന്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 
അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീജില്ലാമിഷൻ അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ ടെസി ബേബി പദ്ധതി വിശദീകരിച്ചു. അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   പ്രജിത്ത് കാരിക്കൽ ആശംസകൾ അറിയിച്ചു. അമ്പലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ലേഖ നന്ദി രേഖപ്പെടുത്തി.

10September 2025
വീടൊരുക്കി കുടുംബശ്രീ
  • മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 20 -ലെ തങ്കമ്മയുടെ വീട്

വീടൊരുക്കി കുടുംബശ്രീ..


  കുടുംബശ്രീ ജില്ലാ മിഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ പി കെ കാളൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ  തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം സൗത്ത് പഞ്ചായത്ത് വാർഡ്  20 ലെ   പള്ളിക്കുടം പറമ്പിൽ തങ്കമ്മക്ക് പുതുതായി നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങും പട്ടികവർഗ്ഗ യുവതീ യുവാക്കളുടെ ഉപജീവന പദ്ധതിയായ കെ - ടിക് (കുടുംബശ്രീ ട്രൈബൽ ഇന്നോവേഷൻ സെന്റർ ) ഉപജീവന പദ്ധതി രേഖാ സമർപ്പണവും ഫണ്ട്‌ വിതരണവും നടത്തി. 2025 സെപ്റ്റംബർ 10  ബുധനാഴ്ച രാവിലെ11:30ന് ആലപ്പുഴ എം.എൽ . എ പി.പി. ചിത്തരഞ്ജൻ  വീടിന് തറക്കല്ലിടുകയും ഉപജീവന പദ്ധതിരേഖ ഏറ്റുവാങ്ങി ഫണ്ട് വിതരണം നടത്തുകയും ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ  രഞ്ജിത്ത് എസ് സ്വാഗതം പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്   പ്രസിഡൻ്റ് പി.പി .സംഗീത അധ്യക്ഷത വഹിച്ചു.   മാരാരിക്കുളം തെക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല സുരേഷ്, വാർഡ് മെമ്പർ മെറ്റൽഡാ മാത്യു,മാരാരിക്കുളം തെക്ക് സിഡിഎസ് ചെയർപേഴ്സൺ ലളിത ജി എന്നിവർ ആശംസകൾ അർപ്പിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമോള്‍ജി ഖാലിദ് നന്ദി രേഖപ്പെടുത്തി.

3September 2025
ബഡ്സ് ഓണം പൊന്നോണം
  • കല്യാണി ഓഡിറ്റോറിയം

ബഡ്‌സ് ഓണം പൊന്നോണം 


 കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ ഇത്തവണ വിപുലമായ ഓണാഘോഷം ബഡ്‌സ് ഓണം പൊന്നോണം എന്ന പേരിൽ സംഘടിപ്പിച്ചു.

 ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം നിർവഹിച്ചു.
 കുടുംബശ്രീ ഡിസ്ട്രിക്ട് മിഷൻ കോ ഓർഡിനേറ്റർ രഞ്ജിത്ത് എസ്  അധ്യക്ഷത വഹിച്ചു.മാരാരിക്കുളം റോട്ടറി ക്ലബ് പ്രസിഡന്റ്  കെ ജി ബിജു കുട്ടികൾക്ക് റോട്ടറി ക്ലബിൻ്റെ മധുര വിതരണം നടത്തി. മാരാരിക്കുളം റോട്ടറി ക്ലബ് സെക്രട്ടറി ശരണ്യ സ്നേഹജൻ, ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ  മോൾജി ഖാലിദ് സ്വാഗതവും  ബ്ലോക്ക് കോഡിനേറ്റർ അഞ്ജന നന്ദിയൂം രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ഫാഷൻ ഷോ, ഓണകളികൾ, വിവിധ മത്സരങ്ങൾ, മെഗാ തിരുവാതിര തുടങ്ങിയവയും അരങ്ങേറി. വിവിധ പ്രായത്തിലുള്ള കുട്ടികളും അവരുടെ അധ്യാപകർ, ആയമാർ തുടങ്ങിയവർക്കായി പ്രത്യേകം പരിപാടികൾ അരങ്ങേറി.

29August 2025
കുടുംബശ്രീ ആലപ്പുഴ ജില്ലാമേള
  • ഗവ.എച്ച് എസ്.എസ് പുലിയൂർ

കുടുംബശ്രീ ആലപ്പുഴ ജില്ലാമേള "സമന്വയം 2025 "ന് പുലിയൂരിൽ തുടക്കം 

കുടുംബശ്രീ ജില്ലാമിഷനും പുലിയൂർ ഗ്രാമപഞ്ചായത്തും കേരള ഫോക്ക്ലോർ അക്കാദമിയുടെ സഹകരണത്തോടെ സംയുക്തമായി നടത്തുന്ന  "സമന്വയം 2025"ന് വിപുലമായ പരിപാടികളോടെ തുടക്കം. ഗവണ്മെന്റ് പുലിയൂർ ഹയർ സെക്കന്ററിസ്കൂളിൽ 5 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഔദ്യോധിക ഉദ്ഘാടനം ഫിഷ്റീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത്. എസ്  സ്വാഗതം ആശംസിച്ചു. ചലചിത്ര താരം അൻസിബ ഹസൻ മുഖ്യാതിഥിയായി . ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സലിം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല ടീച്ചർ, ഫോക് ലോർ അക്കാദമി ചെയർമാൻ ഉണ്ണികൃഷ്ണൻ ഒ. എസ്, പുലിയൂർപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.റ്റി  ഷൈലജ, പഞ്ചായത്തംഗങ്ങളായ ലേഖ അജിത്ത്, പി കെ ഗോപാലകൃഷ്ണൻ,  കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, സിഡിഎസ് ചെയർപേഴ്സൺ ഗീതാ നായർ, മറ്റു ഉദ്യോഗസ്ഥർ,പഞ്ചയത്ത് പ്രതിനിധികൾ, ജനപ്രധിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഏക പാത്ര നാടകമായ യയാതിയും അതുൽ നറുകരയുടെ നേതൃത്വത്തിൽ ഫോക് ഗ്രാഫർലൈഫ് ബാൻഡും അരങ്ങേറി.

 ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉൽപ്പന്നങ്ങൾക്കും കലകൾക്കും കൂടുതൽ പ്രചാരം നൽകുന്നതിനുമായി  സംഘടിപ്പിച്ച കലാ- സാംസ്‌കാരിക-ഭക്ഷ്യ വിപണന മേളയിൽ  ഗോത്രമേഖല മുതൽ തീരദേശവരെയുള്ള തന്നത് രുചി വൈവിധ്യം ഒരുക്കുന്ന ഭക്ഷണശാലകൾ, കരകൗശല ശാലകൾ,ആഭരണങ്ങൾ, തുണിത്തരങ്ങൾ,ഗൃഹോപകണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ തുടങ്ങി 30 ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ രാവിലെ മുതൽ രാത്രി വരെ നീണ്ടു നിൽക്കുന്ന വിവിധ കലാ - കായിക-സാംസ്കാരിക പരിപാടികളും അരങ്ങേറും.

16August 2025
ജില്ലാതല ബഡ്സ് ദിനാചരണം
  • ചേന്നം പള്ളിപ്പുറം ബഡ്സ് സ്ക്കൂൾ

ആടിയും പാടിയും ആഘോഷമാക്കി   ബഡ്‌സ് ദിനാചരണം.


 കുടുംബശ്രീ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബഡ്‌സ് സ്ഥാപനങ്ങൾ. 

കുടുംബശ്രീ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഭൗതിക  വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സ്ഥാപിച്ച ബഡ്‌സ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുക, സാമൂഹത്തിലെ ഭൗതികവെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ഉൾച്ചേർക്കുക, ഇത്തരം കുട്ടികൾക്ക് ആവശ്യമായ മാനസിക ശാരീരിക പിന്തുണ നൽകുക, ഉപജീവനം ലഭിക്കുന്നതിനാവശ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തി നൽകുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബശ്രീ  ആലപ്പുഴ  ജില്ലാമിഷൻ്റെയും നേതൃത്വത്തിൽ  ജില്ലാതല ബഡ്‌സ് ദിനാചരണം ചേന്നം പള്ളിപ്പുറം ബഡ്‌സ് സ്കൂളിൽ അരൂർ എം എൽ എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. "ഭാഗ്യം ചെയ്ത മാതാപിതാക്കൾക്ക്‌ മാത്രമേ ഇത്രയും നല്ല കുട്ടികളെ ലഭിക്കു" എന്ന്  ദലിമ ജോജോ പറഞ്ഞു.
 പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് സമ്മാനദാനം നിർവഹിച്ചു.  പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സി ഡി എസ് ചെയർ പെഴ്‌സൺ വിജി രതീഷ് സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ രജിത രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുതുകളാൽ ബഡ്‌സ് ദിനചാരണം മനോഹരമായി.ചുനക്കരയിൽ മാവേലിക്കര എം എൽ എ എം എസ് അരുൺ കുമാർ ബഡ്സ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ദേവികുളത്ത്   വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  രേഖ, കുമാരപുരത്ത്  പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒ സൂസി, മാരാരിക്കുളം സൗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി പി ഷാജി, പാലമേൽ ബഡ്‌സ് സ്കൂളിൽ പ്രസിഡന്റ് ബി വിനോദ്, ഭരണിക്കാവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു, താമരക്കുളത്ത് പഞ്ചായത്ത് പ്രസിഡന്റ്  ജി വേണു, ആര്യാടിൽ  പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, പുന്നപ്ര നോർത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ചേർത്തലയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷെർലി ഭാർഗവൻ  തുടങ്ങിയവരും ബഡ്സ് ദിനാചരണം ഉദ്ഘാടനം ചെയ്തു.കൂടാതെ ജില്ലയിലെ വിവിധയിടങ്ങളിൽ ബഡ്‌സ് ദിനാചരണം നടന്നു.

6August 2025
കരുതൽ ക്യാമ്പയിൻ
  • കയർ മെഷിനറി ഹാൾ

പത്രക്കുറിപ്പ് 
6-8-2025

ലഹരിക്കെതിരെ കുടുംബശ്രീ "കരുതൽ"

ആലപ്പുഴ :ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ ഭാഗമായി  കുടുംബശ്രീ  ആലപ്പുഴ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ കരുതൽ ക്യാമ്പയിനും ജില്ലാതല ശില്പശാലയും സിഡിഎസ് ചെയർപേഴ്സൺമാർക്കും സ്നേഹിതാ ജീവനക്കാർക്കും കമ്മ്യുണിറ്റി കൗൺസിലർമാർക്കു പരിശീലനവും  സംഘടിപ്പിച്ചു. ആലപ്പുഴ കയർ മെഷിനറി ഹാളിൽ സംഘടിപ്പിച്ച  ശില്പശാല കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ  രഞ്ജിത്ത് എസ് ഉദ്ഘാടനം ചെയ്തു. ലഹരിവിമുക്തി ജില്ലാ കോ - ഓർഡിനേറ്റർ അഞ്ചു എസ്. റാം ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.    കൂടാതെ രക്ഷാകർതൃത്വം എങ്ങനെ നിർവഹിക്കണം,  ലഹരി ഉപയോഗം കൊണ്ട് വ്യക്തികൾക്കും കുടുംബത്തിനും  സമൂഹത്തിനുമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ, അതിനെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹികമായ ഇടപെടലുകൾ, മാറ്റങ്ങൾ, കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളായ പരീക്ഷിക്കാനുള്ള പ്രവണത, സോഷ്യൽ മീഡിയയുടെ ഉപയോഗം, കുടുംബ പ്രശ്നങ്ങൾ എന്നിവയും  ശില്പ ശാലയിൽ ചർച്ച ചെയ്തു. 

 ജില്ലാ പ്രോഗ്രാം മാനേജർ  സുനിത പി അധ്യക്ഷത വഹിച്ച  ശില്പശാലക്ക് ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ രവി സ്വാഗതം ആശംസിച്ചു.  അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടെസ്സി ബേബി സംസാരിച്ചു .

21July 2025
കർക്കടകം ഫെസ്റ്റ്
  • കളക്ടറേറ്റ്

പത്രകുറിപ്പ് 
21|07| 2025
  
  കുടുംബശ്രീയുടെ ആരോഗ്യ കർക്കടകം ഫെസ്റ്റിന് തുടക്കം

ആലപ്പുഴ : പഞ്ഞകർക്കടകം ആരോഗ്യ സംരക്ഷണത്തിന്റെ നാളുകൾ കൂടിയാണ്. 
 ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും
 ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്ന
 ആയുർവേദത്തിന്റെ വഴിയിലൂടെ ഒരു യാത്ര...

പഴമ നൽകിയ അറിവും ഔഷധസസ്യങ്ങളുടെ  കലവറയും  കൂടിച്ചേരുമ്പോൾ അത് ശരീരത്തിന് നൽകുന്ന ഉണർവും ഉന്മേഷവും വളരെ വലുതാണ്.  ഭക്ഷണം തന്നെ ഔഷധമാക്കാൻ 
 ശ്രമിക്കുന്ന കർക്കടകമാസത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ ആരോഗ്യ കർക്കടകം എന്ന പേരിൽ കർക്കടകം ഫെസ്റ്റ് സംഘടിപ്പിച്ചു. 
2025 ജൂലൈ 21 മുതൽ 26വരെ ആലപ്പുഴ
 കലക്ട്രേറ്റിൽ നടക്കുന്ന കർക്കടകം ഫെസ്റ്റ്  ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. സിനി ആർടിസ്റ്റ് അനൂപ്ചന്ദ്രന് ആദ്യ വില്പനനടത്തി.

ആരോഗ്യ സുരക്ഷാസംബന്ധമായ അവബോധം എല്ലാവരും ശ്രദ്ധിക്കണം.
 കർക്കടകകഞ്ഞി ഉപയോഗിച്ച് ആരോഗ്യം നിലനിർത്താനുള്ള സംവിധാനം എല്ലാവരും ചെയ്യുകയും എല്ലാവരിലേക്കും ഈ ആശയം എത്തുകയും വേണം എന്ന കാര്യം കളക്ടർ സൂചിപ്പിച്ചു.   

 കുടുംബശ്രീ പ്രോഗ്രാം മാനേജർ സുനിത പി സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ നോർത്ത് സി ഡി എസ് ചെയർപേഴ്സൺ സോഫി അഗസ്റ്റിൻ ആശംസകൾ അർപ്പിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സാഹിൽ ഫൈസി കൃതജ്ഞത രേഖപ്പെടുത്തി.

 ഫെസ്റ്റിൽ ചാമക്കഞ്ഞി, മുളയരി കഞ്ഞി,  പാലട പായസം, ചുക്കുകാപ്പി, മരുന്നുണ്ട വിവിധതരം അച്ചാറുകൾ ,  പലഹാരങ്ങൾ എന്നിവയുടെ  സ്റ്റോളുകൾ ശ്രദ്ധേയമായി.

18July 2025
മാധ്യമ ശില്പശാല
  • കയർ കോർപ്പറേഷൻ ഹാൾ

കുടുംബശ്രീയുടെ വിവിധ പദ്ധതികളെ കുറിച്ച് അവബോധം നൽകുകയും പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകുന്നതിനുമായി  കുടുംബശ്രീ ജില്ലാമിഷൻ ആലപ്പുഴയുടെ  നേതൃത്വത്തിൽ മാധ്യമ ശില്പശാല  2025 ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ കയർ കോർപ്പറേഷൻ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

കുടുംബശ്രീ പദ്ധതികളെ കുറിച്ചുള്ള വിശദവിവരണം, കുടുംബശ്രീ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ച എന്നിവ  മാധ്യമ ശില്പശാലയുടെ ഭാഗമയി നടന്നു.

 ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
 കെ ജി രാജേശ്വരി മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ്  അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ആക്സിസ്റ്റന്റ് കോഡിനേറ്റർ ടെസി  ബേബി സ്വാഗതം അർപ്പിച്ചു. ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ എസ് സുമേഷ്, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ എന്നിവർ ആശംസകൾ അർപ്പിച്ചു. ആലപ്പുഴ ജില്ലാ മെഷീൻ പിആർ ഇന്റേൺ ടി യു ശരണ്യ  കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുടുംബശ്രീ സംരംഭകരായ ചഞ്ചല എസ്, സിന്ധു വിനു 
 വിജി ഗോപാൽ, സുനിത എന്നിവർ അവരുടെ അനുഭവങ്ങൾ  പങ്കുവച്ചു.

16August 2021
ONAM MARKET
  • MUNICIPAL OFFICE

http://cdschengannur

Onam market conducted on 16/8/2021 to20/8/2021 at Chengannur Municipal office. We are conducted onam market included  with lot of products in our nhg members and me units such as vegitables cloths  plant nursery items spices food items etc. We are distributing all the products with feasible rate and we earned rupees 159000/- from this onam market. All nhg members and me units who were participated in this event are very much happy.

21August 2020
കായംകുളം  നഗരസഭയിലെ  സംരംഭങ്ങൾക്കായുള്ള  കുടുംബശ്രീ - NULM -CEF  ഫണ്ടിന്റെ വിതരണ ഉത്‌ഘാടനം
  • KAYAMKULAM ULB MUNICIPAL CHAIRMAN'S ROOM

കായംകുളം  നഗരസഭയിലെ  സംരംഭങ്ങൾക്കായുള്ള  കുടുംബശ്രീ - NULM -CEF  ഫണ്ടിന്റെ വിതരണ ഉത്‌ഘാടനം ബഹു : നഗരസഭാ ചെയർമാൻ ശ്രീ.  N.ശിവദാസൻ നിർവഹിച്ചു. വെസ്റ്റ്  CDS ചെയർപേഴ്സൺ  ശ്രീമതി: പ്രസന്ന ,  ഈസ്റ്റ്‌  CDS ചെയർപേഴ്സൺ  ശ്രീമതി: കൃഷ്ണകുമാരി, NULM- CPO ശ്രീ :സുധീപ്.S, കുടുംബശ്രീ  മെമ്പർ സെക്രട്ടറി  ശ്രീമതി: ബിന്ദു.S.നായർ ,CDS അക്കൗണ്ടന്റ്മാരായ   ശ്രീമതി വിദ്യ, ശ്രീ :രതീഷ് ,    NULM,  PMAY ടീം എന്നിവർ പങ്കെടുത്തു.