ADOOR MUNICIPALITY
City Profile

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കിലാണ് അടൂര്‍ നഗരസഭ സ്ഥിതി ചെയ്യുന്നത്. അടൂര്‍ വില്ലേജുപരിധിയില്‍ സ്ഥിതി ചെയ്യുന്ന അടൂര്‍ നഗരസഭയ്ക്ക് 20.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഏഴംകുളം പഞ്ചായത്തും, തെക്കുഭാഗത്ത് ഏനാത്ത് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പള്ളിക്കല്‍ പഞ്ചായത്തുമാണ് അടൂര്‍ നഗരസഭയുടെ അതിരുകള്‍ . താഴ്വരകളും, ചരിവു പ്രദേശങ്ങളും, സമതലങ്ങളും നിറഞ്ഞതാണ് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി. മണല്‍ മണ്ണും, ചരല്‍ മണ്ണും, ചെമ്മണ്ണും, വെട്ടുകല്ല് മണ്ണും, എക്കല്‍ മണ്ണുമാണ് ഇവിടെ കണ്ടുവരുന്ന പ്രധാന മണ്‍തരങ്ങള്‍ . അട്ടിപ്പേറായി നല്‍കിയ ദേശം എന്ന അര്‍ത്ഥത്തിലുള്ള “അടു”, “ഊര്‍ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളില്‍ നിന്നാണ് അടൂര്‍ എന്ന സ്ഥലനാമം ഉണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. 1982 നവംബര്‍ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതു വരെ കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലാണ് അടൂര്‍ ഉള്‍പ്പെട്ടിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ അടൂര്‍ ഒരു റവന്യൂ സബ്ഡിവിഷനായിരുന്നു. 1990 ഏപ്രില്‍ ഒന്നാം തീയതിയാണ്, അതുവരെ പഞ്ചായത്തായിരുന്ന അടൂര്‍ , മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. തുടര്‍ന്ന് പഞ്ചായത്തുകമ്മിറ്റിയെ പിരിച്ചുവിടുകയും സ്പെഷ്യല്‍ ഓഫീസറുടെ കീഴില്‍ നഗരസഭ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയായ ശേഷം, 1995-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ചക്കനാട്ടു രാജേന്ദ്രന്‍ അടൂര്‍ നഗരസഭയുടെ ആദ്യ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

Demographic Details

Name of Municipality      Adoor

District                         Pathanamthitta

Taluk                            Adoor

Area(in KM2)               20.82 Sq. Km

No. of wards                28

Population                   29,171 (Census 2011)

Male                           13,741 (47%)

Female                        15,430 (53%)

No. of Households         7911

Density of population      2400 Persons/Square Kilometer

SC Population               3621

ST Population                38

Male Female Ratio         1145

Literacy Rate                 96.31% (Census 2011)

No. of BPL families         2635

No. of Slums                  NIL

Housing Profile

Adoor Municipality had approved list of 324 families under fourth vertical of the scheme – Beneficiary Led Construction (New Construction). Summary of the demand survey findings are as follow.

154 Eligible beneficiaries approved in BLC N , 266 landless homeless n PMAY- LIFE AHP scheme, 100 CLSS beneficiaries.