-A A A+
7July 2018
നൈപുണ്യ പരിശീലനം പൂർതീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണവും, മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിച്ചു.
 • Valanchery Community Hall

വളാഞ്ചേരി : കേന്ദ്ര സംസ്ഥാന സർക്കാറുകളുുടെ കീഴിൽ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം പൂർതീകരിച്ചവരുടെ  സർട്ടിഫിക്കറ്റ് വിതരണവും, ഈ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന വിവിധ കോഴ്സുകളിലേക്ക് മൊബിലൈസേഷൻ ക്യാമ്പും സം‌ഘടിപ്പിച്ചു. വളാഞ്ചേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ  വെച്ച് നടന്ന ചടങ്ങിൽ ബഹു: മുനിസിപ്പൽ ചെയർപേഴ്സൺ  ശ്രിമതി എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ ശ്രീ. സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നഗര സഭയിലെ തൊഴിൽ രഹിതരായ യുവതീ  യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഒരുക്കുകയാണ് പദ്ധതിയിലൂടെലക്ഷ്യമാക്കുന്നത്. ഈ വർഷം കൂടുതൽ പേർക്ക് പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുമെന്നും  ചെയർപേഴ്സൺ അറിയിച്ചു.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ദേശീയ തലത്തിൽ അംഗീകാരമുള്ളതും, വ്യവസായ മേഖലയിൽ സ്വകാര്യതയുള്ളതുമായ സർട്ടിഫിക്കറ്റുകളായിരിക്കും നൽകുക. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻ.സി.വി.ടി), നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി ) സെക്ടർ സ്കിൽ കൗൺസിലുകൾ തുടങ്ങിയ കേന്ദ്ര സർക്കാർ അംഗീകാരമുള്ള ഏജൻസികളാണ് പരീക്ഷ നടത്തി സർട്ടിഫിക്കേറ്റുകൾ നൽകുന്നത്: പരിശീലനാർത്ഥികൾക്ക് യാത്രാബത്തയും, താമസിച്ചുള്ള പരിശീലനങ്ങൾക്ക് ഭക്ഷണവും, താമസ സൗകര്യവും ഉണ്ടായിരിക്കും
മുനിസിപ്പൽ കൗൺസിലർ ശ്രീ. അബ്ദുൽ ഗഫൂർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി സുനിത രമേഷ്, സെക്രട്ടറി ഫൈസൽ.എ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ തുടങ്ങിയവർ സംസാരിച്ചു.

24July 2018
Marketing:- Ummante Vadikkini
 • Valancheri

3 Days (24,25,26) Food Fest with different varieties of Malappuram special dishes.

Product Stalls of Different Kudumbashree Units.

16July 2018
NUML:- Training for Food Street Vendors
 • CIGI Training Hall, Malappuram

4 Days training (16,17,18,19) for street vendors

17July 2018
DDU-GKY:- Capacity Building Training Programmme
 • Prashanth Auditorium, Malappuram

Training on DDU-GKY Project  and Awareness creation for RPs of DDU-GKY

16July 2018
DDU-GKY:- World Youth Skills Day
 • KPM Residency, Perinthalmanna

Various cultural programmes based on theme " Skill and Youth" and Quiz programme by the students of PIAs in Malappuram 

12July 2018
Edappal GRC inauguration
 • Edappal

15th GRC

12July 2018
2 days residential Gender sensitization Programme for CDS chairpersons - 1 st Batch
 • Metro Regency , Perinthalmanna

Gender sensitization training for CDS chairpersons 2nd -Batch

11July 2018
Anakkyam GRC Inaugration
 • Anakkayam

14th GRC

10July 2018
2 days residential Gender sensitization Programme for CDS chairpersons -
 • Metro Regency , Perinthalmanna

1st Batch 

9July 2018
2 days residential Gender sensitization Programme for CDS chairpersons
 • Metro Regency , Perinthalmanna

1st Batch training

7November 2017
തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു
 • നിലമ്പൂർ മുനിസിപ്പൽ മിനി ടൗൺ ഹാൾ

നിലമ്പൂർ : തെരുവുകച്ചവടക്കാർക്കു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. നിലമ്പൂർ നഗരസഭ ദേശീയ നഗര ഉപജീവ മിഷൻ പദ്ധതിയുടെ ഭാഗമായാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. നിലമ്പൂർ നഗരസഭയിൽ 71 പേർക്കാണ് തിരിച്ചറിയൽ കാർഡ് നൽകിയത്.

നിലമ്പൂർ നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വെയുടെ ഫലമായാണ് 71 വഴിയോര കച്ചവടക്കാരെ കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാതെ തന്നെ വഴിയോര കച്ചവടക്കാരെ കൂടി നഗരാസൂത്രണത്തിന്റെ ഭാഗമാക്കുന്നതിന്റെ ആദ്യ പടിയായാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. തുടർന്ന് രജിസ്റ്റർ ചെയ്ത കച്ചവടക്കാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യും. നഗരാസൂത്രണത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാർക്ക് സ്പെഷൽ സോൺ ഒരുക്കാനാണ് നഗരസഭയുടെ തീരുമാനം.

കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ :പദ്മിനി ഗോപിനാഥ്,

സുബ്രഹ്മണ്യൻ എന്നിവർക്ക് നൽകി നിർവ്വഹിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.വി .ഹംസ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പാലോളി മെഹബൂബ് ,മുംതാസ് ബാബു ,എ ഗോപിനാഥ് ,ശ്രീജ ,ഷേർളി ടീച്ചർ നഗരസഭാ സെക്രടറി ആകാശ്.എം.സ് ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഹമീദ് , വ്യാപാര പ്രതിനിധികൾ, സംഘടനാ നേതാക്കൾ, സി.ഡി.എസ് ചെയർപേഴ്സൺ ആമിന കെ .വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.യു.എം.എൽ നഗരസഭ കോർഡിനേറ്റർ ജീഷ്മ .കെ .പി നന്ദിയും പറഞ്ഞു.

 

6July 2018
SEP CAMPAIGN
 • VYDYAR SMARAKAM AUDITORIUM KONDOTTY

SEP Campaign held on 06/07/2018 at Vydyar Smarakam Auditorium Kondotty. The programme was inagurated by municipal chairman Sri Nadikutty CK. More than 300 interested persons participated in the programme.

24May 2018
MOBILIZATION CAMP
 • VYDYAR SMARAKAM AUDITORIUM KONDOTTY

Mobilization camp held on 24/05/2018 at Vydyar Smarakam Auditorium Kondotty. The programme was inagurated  by municipal chairman Sri Nadikutty CK. More than 10 agencies and 98 students were participated in the programme. 

7July 2018
ESTP Mobilisation campaign
 • Valanchery Community Hall (10 am to 1 pm)

വളാഞ്ചേരി നഗരസഭയിലെ  തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക്   ശമ്പള വ്യവസ്ഥയിൽ സുസ്ഥിരമായി തൊഴിൽ ലെഭ്യ മാക്കുന്നതിനു വേണ്ടി കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് കീഴിയിൽ നഗരസഭയിൽ നടപ്പിലാക്കുന്ന പദ്ധതിയായ   ദേശീയ നഗര ഉപജീവന മിഷന്റെഎ കീഴിൽ സൗജന്യ തൊഴിൽ പരിശീലനവും നിയമനവും നകുന്നതിൻറെ ഭാഗമായി ജൂലായ് 7നു ശനിയാഴ്ച രാവിലെ  10 am മണിക്കി മുതൽ വളാഞ്ചേരി മുനിസിപ്പൽ കമ്മ്യൂണിറ്റി  ഹാളിൽ വെച്ച്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                         

30October 2017
തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു
 • സ.മുസ കുട്ടി ടൗൺ ഹാൾ

പെരിന്തൽമണ്ണ: സംസ്ഥാനത്ത്  ആദ്യമായി തെരുവുകച്ചവടക്കാർക്കു  Q  R  കോഡ് പതിച്ച  തിരിച്ചറിയൽ കാർഡ്  നൽകി പെരിന്തൽമണ്ണ നഗരസഭ.തെരുവോര കച്ചവട സൗഹൃദ നഗരസഭയാകുന്നതിന്റെ ഭാഗമായി നഗരസഭ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ ദേശീയ നഗര ഉപജീവ മിഷൻ പദ്ധതിയുടെ ഭാഗമായാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. പെരിന്തൽമണ്ണ നഗരസഭയിൽ 89 പേർക്കാണ് തിരിച്ചറിയൽ കാർഡ് നൽകിയത്.

പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വെയുടെ ഫലമായാണ് 89 വഴിയോര കച്ചവടക്കാരെ കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാതെ തന്നെ വഴിയോര കച്ചവടക്കാരെ കൂടി നഗരാസൂത്രണത്തിന്റെ ഭാഗമാക്കുന്നതിന്റെ ആദ്യ പടിയായാണ് തിരിച്ചറിയൽ കാർഡ് നൽകിയത്. തുടർന്ന് രജിസ്റ്റർ ചെയ്ത കച്ചവടക്കാരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യും. നഗരാസൂത്രണത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാർക്ക് സ്പെഷൽ സോൺ ഒരുക്കാനാണ് നഗരസഭയുടെ തീരുമാനം.

കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം മുഹമ്മദ് സലിം മനോഹരൻ, ഷിബ എന്നിവർക്ക് നൽകി നിർവ്വഹിച്ചു. സ.മുസ കുട്ടി ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ്.ചെയർപേഴ്സൺ നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ 'രതി അല്ലക്കാട്ടിൽ, പിടി ശോഭന, പത്തത്ത് ആരിഫ് കൗൺസിലർമാർ നഗരസഭാ സെക്രടറി കെ.പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞിമുഹമ്മദ്, എൻ.യു എം.എൽ ജില്ലാ കോർഡിനേറ്റർ സുനിൽ, വ്യാപാര പ്രതിനിധികൾ, സംഘടനാ നേതാക്കൾ, സി.ഡി.എസ് ചെയർപേഴ്സൺ വിനോദിനി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.എൻ.യു.എം.എൽ നഗരസഭ കോർഡിനേറ്റർ രാഗേഷ് നന്ദിയും പറഞ്ഞു.