ESTP Mobilization camp inauguration by Municipal Chairperson
Date 7July 2018
New Initiatives

നൈപുണ്യ പരിശീലനം പൂർതീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണവും, മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിച്ചു.

വളാഞ്ചേരി : കേന്ദ്ര സംസ്ഥാന സർക്കാറുകളുുടെ കീഴിൽ വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം പൂർതീകരിച്ചവരുടെ  സർട്ടിഫിക്കറ്റ് വിതരണവും, ഈ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന വിവിധ കോഴ്സുകളിലേക്ക് മൊബിലൈസേഷൻ ക്യാമ്പും സം‌ഘടിപ്പിച്ചു. വളാഞ്ചേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ  വെച്ച് നടന്ന ചടങ്ങിൽ ബഹു: മുനിസിപ്പൽ ചെയർപേഴ്സൺ  ശ്രിമതി എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ ശ്രീ. സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നഗര സഭയിലെ തൊഴിൽ രഹിതരായ യുവതീ  യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിലൂടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗം ഒരുക്കുകയാണ് പദ്ധതിയിലൂടെലക്ഷ്യമാക്കുന്നത്. ഈ വർഷം കൂടുതൽ പേർക്ക് പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുമെന്നും  ചെയർപേഴ്സൺ അറിയിച്ചു.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ദേശീയ തലത്തിൽ അംഗീകാരമുള്ളതും, വ്യവസായ മേഖലയിൽ സ്വകാര്യതയുള്ളതുമായ സർട്ടിഫിക്കറ്റുകളായിരിക്കും നൽകുക. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻ.സി.വി.ടി), നാഷണൽ സ്കിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി ) സെക്ടർ സ്കിൽ കൗൺസിലുകൾ തുടങ്ങിയ കേന്ദ്ര സർക്കാർ അംഗീകാരമുള്ള ഏജൻസികളാണ് പരീക്ഷ നടത്തി സർട്ടിഫിക്കേറ്റുകൾ നൽകുന്നത്: പരിശീലനാർത്ഥികൾക്ക് യാത്രാബത്തയും, താമസിച്ചുള്ള പരിശീലനങ്ങൾക്ക് ഭക്ഷണവും, താമസ സൗകര്യവും ഉണ്ടായിരിക്കും
മുനിസിപ്പൽ കൗൺസിലർ ശ്രീ. അബ്ദുൽ ഗഫൂർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി സുനിത രമേഷ്, സെക്രട്ടറി ഫൈസൽ.എ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ തുടങ്ങിയവർ സംസാരിച്ചു.