Untitled Document


പൊലിവ്

കുടുംബശ്രീ സംഘടനാസംവിധാനത്തെ ശാക്തീകരിക്കുന്നതിനും പഞ്ചശീല (നല്ല ജീവിതശൈലി, നല്ല ആരോഗ്യം, ശുദ്ധജലം, മാലിന്യസംസ്‌ക്കരണം, വൃത്തിയുള്ള പരിസരം) കാര്‍ഷിക-ആരോഗ്യ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തികൊണ്ടും കുടുംബശ്രീ കേരളമൊട്ടാകെ നടപ്പിലാക്കുന്ന ഒരു ക്യാമ്പെയിനാണ്‌ "പൊലിവ്‌". ഈ ക്യാമ്പെയിന്റെ ഭാഗമായി 2016 ജൂലൈ 3-ാം തീയതി ഞായാറാഴ്‌ച കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും പ്രത്യേക കുടുംബശ്രീ അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുകയും "പൊലിവ്‌" പദ്ധതിയും പഞ്ചശീലങ്ങളും അജണ്ടയാക്കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമാണ്‌. ഓരോ അയല്‍ക്കൂട്ടങ്ങളും, ബാലസഭകളും 2016 ജൂലൈ 9, 10 തീയതികളില്‍ ചുരുങ്ങിയത്‌ 3 സെന്റ്‌ സ്ഥലത്ത്‌ 5 ഇനംപച്ചക്കറികളും, 3 ഇനം ഫലവൃക്ഷതൈകളും നടീലിലൂടെ ഈ ക്യാമ്പെയിന്‌ തുടക്കം കുറിക്കുകയാണ്‌. കുടുംബശ്രീ മിഷന്റെ തുടര്‍പ്രവര്‍ത്തനമായിരിക്കും.