Untitled Document


സാമ്പത്തിക ശാക്തീകരണം

ആട്ഗ്രാമം, ക്ഷീരസാഗരം

ആട്, പശുവളര്‍ത്തല്‍ എന്നിവ പരിപോഷിപ്പിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച ശ്രദ്ധേയമായ സംരംഭങ്ങളാണ് 'ആട്ഗ്രാമം', 'ക്ഷീരസാഗരം' പദ്ധതികള്‍. ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ എന്ന തോതില്‍ എല്ലാ ജില്ലകളിലേക്കും അവ വ്യാപിപ്പിക്കുകവഴി പ്രാദേശിക ക്ഷീരോത്പാദന മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്.

എം.കെ.എസ്.പി

എം.കെ.എസ്.പി (മഹിളാ കിസാന്‍ സശാക്തീകരണ പരിയോജന) കൃഷിയും കൃഷി അനുബന്ധവുമായി മേഖലയും ഉപജീവ മാര്‍ഗ്ഗം നയിക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ്.

ഹോംഷോപ്പ് ശൃംഖല

പ്രാദേശിക ഉല്പാദന വിപണന രംഗത്ത് കുടുംബശ്രീയുടെ നവീന സംരംഭമായ ഹോംഷോപ്പ് ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതാണ് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ മറ്റൊരു പ്രധാന നേട്ടം. 2400 ഹോംഷോപ്പുകളിലൂടെ 60 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് നേടി ഇക്കൊല്ലം കുടുംബശ്രീ ചരിത്രം കുറിച്ചു. ഇക്കൊല്ലം പുതുതായി 1500 ഹോംഷോപ്പുകള്‍ കൂടി ആരംഭിക്കുകയാണ് ലക്ഷ്യം

കഫേ കുടുംബശ്രീ

ഗുണമേന്മയുളള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുന്‍കൈയെടുത്ത് രൂപം നല്‍കിയ കഫേ കുടുംബശ്രീ ഹോട്ടല്‍ ശൃംഖല (എത്നിക് റസ്റോറന്റുകള്‍) വിപുലീകരിക്കുന്നതിന് നടപടി ആരംഭിച്ചു. കൊച്ചി നഗരസഭയില്‍ അതിന് തുടക്കം കുറിച്ചു.