Untitled Document


ഒറ്റ നോട്ടത്തില്‍

സ്ത്രീകളെ മുന്‍നിര്‍ത്തി ദാരിദ്രത്തിനെതിരെ പൊരുതുവാന്‍ തുടക്കം കുറിച്ച ഒരു നൂതന സമൂഹം
17 മെയ്‌ 1998 ല്‍ സംസ്ഥാനത്ത് ദാരിദ്ര നിയന്ത്രണത്തിന് തുടക്കംകുറിച്ചു.
ഏഷ്യയിലെ സ്ത്രീകളുടെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്ന്. 37.8 ലക്ഷം അംഗങ്ങള്‍ .
3.37 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ കമ്യൂണിറ്റി ബൈസ്ഡ് ഓര്‍ഗനൈസേഷനു ( സി. ബി. ഒ.) കീഴില്‍ വരുന്നു. അതില്‍ 2.05 ലക്ഷം നൈബര്‍ഹുഡ് ഗ്രൂപ്പ്സ് (എന്‍. എച്ച്. ജി), 19,773 ഏരിയ ഡവലപ്മെന്റ് സൊസൈറ്റീസ് (എ. ഡി.എസ്), പിന്നെ 1,072 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റീസ് (സി. ഡി. എസ്) ഉള്‍പ്പെട്ടിരിക്കുന്നു.
1688 കോടി രൂപ മിച്ചം വരുകയും അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് 4195 കോടി രൂപ വായ്പ ഇനത്തിലും നല്‍കി.
1, 50, 755 എന്‍. എച്ച്. ജി കള്‍ ലിങ്കേജ് ബാങ്കിംഗ് പ്രോഗ്രാമില്‍ അണി നിരന്നിരിക്കുന്നു. അതില്‍ 1,27, 567 എന്‍. എച്ച്. ജി കള്‍ ബാങ്കുമായി യോജിച്ച് 1140 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നു.
നഗരപ്രദേശങ്ങളില്‍ 25050 സ്വയംതൊഴില്‍ സംരംഭങ്ങളും 1757 കൂട്ടായ സംരംഭങ്ങള്‍ക്കും(5-10 അംഗങ്ങള്‍ ) സ്ത്രീകള്‍ രൂപം നല്‍കി.
ഗ്രാമീണമേഖലയില്‍ 3516 സ്വയംതൊഴില്‍ സംരംഭങ്ങളും 10620 കൂട്ടായ സംരംഭങ്ങള്‍ക്കും(5-10 അംഗങ്ങള്‍ ) സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന സ്ത്രീകള്‍ രൂപം നല്‍കി.
2009-2010 വര്‍ഷ കാലയളവില്‍ 2,25,200 സ്ത്രീകള്‍ 46,444 യൂണിറ്റുകളായി കൂട്ടായ്മ കൃഷി നടപ്പില്‍വരുത്തി.
11916 സഹകരണ സംരംഭങ്ങള്‍ രൂപംകൊണ്ടു.
32,121 സ്ത്രീകളുടെ സഹകരണത്തോടുകൂടി 17 സമഗ്ര പ്രോജക്ടുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
പ്രത്യേക തൊഴില്‍ പദ്ധതിയുടെകീഴില്‍ 570 കൂട്ടായ്മ സംരംഭങ്ങളും 810 സ്വയംതൊഴില്‍ സംരംഭങ്ങളും ആരംഭിച്ചു.
ആശ്രയ - 909 തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ അതിദരിദ്രരായവരെ കണ്ടെത്തി അവരുടെ പുനരദിവസതിനവിഷ്യമായ നടപടികള്‍ ആരംഭിക്കുകയും അതിനോടൊപ്പം 710711 നിരാശ്രയരെ തിരിച്ചറിയുകയുംചെയ്തു.
നഗരപ്രദേശങ്ങളില്‍ ഖരമാലിന്യ നിയന്ത്രണത്തിനായി 258 സ്വയം സംരംഭ കൂട്ടായ്മക്കും (തെളിമ) രൂപം നല്‍കി.
അംഗ വൈകല്യവും മാനസിക വൈകല്യവും ഉള്ള കുട്ടികള്‍ക്കായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്തില്‍ 31 സ്ക്കൂളുകള്‍ 'buds' എന്ന പേരില്‍ ആരംഭിച്ചു
ഗ്രാമീണ പട്ടണ പ്രദേശങ്ങളിലായി 8.9 ലക്ഷം കുട്ടികള്‍ ചേര്‍ന്ന് 54669 ബാല സഭകള്‍ ( കുട്ടികളുടെ നൈബര്‍ ഹുഡ് ഗ്രൂപ്പ്)രൂപം നല്‍കി.
3,998 NHG യുടെ മേല്‍നോട്ടത്തില്‍ 'ട്രെബല്‍ സ്പെഷ്യല്‍ പ്രോജെക്ടില്‍' 55,959 ആദിവാസി കുടുംബങ്ങള്‍ പങ്കെടുത്തു.
സ്വയം പഠന പ്രോഗ്രാം എന്ന ജന്‍ഡറില്‍ 50,220 സജീവ ആളുകളും 2.22 ലക്ഷം എന്‍.എച്ച്.ജി കളും ഉണ്ട്. സ്ത്രീകളുടെ വിവിധ പ്രശ്നങ്ങള്‍ സംവാദിക്കുന്നതിനായി അവരെ മാത്രം മുന്‍നിര്‍ത്തി ശ്രീ ശക്തി പോര്‍ട്ടല്‍ ഉണ്ടാക്കിയിരിക്കുന്നു.
കുടുംബശ്രീ MIS ന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ തന്നെ അത്തരം പ്രവര്‍ത്തനങ്ങളില്‍ ആദ്യം ആണ്.
കുടുംബശ്രീ വിവര സാങ്കേതിക വിദ്ധ്യയുടെ 74 യൂണിറ്റുകളായി 1024 പേര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
മാസ കച്ചവടത്തിലൂടെയും , ഉത്സവ മേളയിലുമായി 2010-11 (നവംബര്‍ വരെ) 14.15 കോടിയുടെ വില്പന നടന്നു.
രാഷ്ട്രിയത്തിലെ സ്ത്രീ സാന്നിദ്ധ്യം - 2010 ല്‍ മാത്രം 11,773 സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അതില്‍ 5485 പേര്‍ വിജയിച്ചു.