ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍ - കുടുംബശ്രീ

കുടുംബശ്രീ പത്തൊമ്പതാം വര്‍ഷത്തിലേയ്ക്ക്

പെണ്‍കൂട്ടായ്മയുടെ പെരുമ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത് കേരളത്തിന്റെ കുടുംബശ്രീ പത്തൊമ്പതാം വര്‍ഷത്തിലേയ്ക്ക്. പിന്നിട്ട പതിനെട്ട് വര്‍ഷങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ മുന്നേറ്റങ്ങള്‍ അയവിറക്കിയും മുന്നോട്ടുള്ള വഴികള്‍ തെളിച്ചും കുടുംബശ്രീ മറ്റൊരു വാര്‍ഷികം കൂടി ആഘോഷിച്ചു.

ദാരിദ്ര്യ ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിരിക്കുന്നു.
39.97 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2.58 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍
19,854 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികള്‍
1073 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികള്‍
2983 കോടി രൂപയുടെ ലഘുസമ്പാദ്യം
12,094 കോടി രൂപയുടെ ആന്തരിക വായ്പകള്‍
പുറമെ ബാങ്ക്ലിങ്കേജ് വഴി പരസ്പരജാമ്യത്തിലൂടെ 4204 കോടി രൂപയുടെ വായ്പ
2,65,273 വനിതാ കര്‍ഷകരുള്‍പ്പെട്ട 54,167 സംഘകൃഷി ഗ്രൂപ്പുകള്‍
66,743 ബാലസഭകള്‍
63 ഐ.റ്റി യൂണിറ്റുകള്‍
നാല് കണ്‍സോര്‍ഷിയങ്ങള്‍
പരിശീലനത്തിനായി 19 ട്രെയിനിംഗ് ഗ്രൂപ്പുകള്‍